March 28, 2024

പി പി സുനീര്‍ മാനന്തവാടി മണ്ഡലത്തില്‍ പ്രചരണം നടത്തി

0
Img 20190401 Wa0065
കല്‍പറ്റ:മണ്ഡലത്തിലിറങ്ങാതെ ഹെലികോപ്റ്ററില്‍ വന്ന് ടാറ്റാ തരുന്നവര്‍ക്ക് ഇന്നാട്ടിലെ ജനങ്ങള്‍ വോട്ട് ചെയ്യണോ എന്ന ചോദ്യത്തോടെയായിരുന്നു മാനന്തവാടിയില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വയനാട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി പി പി സുനീര്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്തത്.തന്നെ വിജയിപ്പിച്ചാല്‍ ജനങ്ങള്‍ക്ക് എംപി യെ അന്വേഷിച്ച് ഡല്‍ഹിയിലേക്കോ ഇറ്റലിയിലേക്കോ പോകേണ്ട അവസ്ഥയുണ്ടാകില്ലെന്നും രാഹുല്‍ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച്  അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം എംപിയെക്കൊണ്ടുള്ള ഗുണം വയനാടിനുണ്ടായിട്ടില്ല,അതിലും വലിയ കഷ്ടമായിരിക്കും രാഹുല്‍ഗാന്ധിയെ ജയിപ്പിച്ചാല്‍ വായനാട്ടുകാര്‍ അനുഭവിക്കേണ്ടി വരികയെന്നും പി പി സുനീര്‍ പറഞ്ഞു.കൂമ്പാരക്കുനിയില്‍ തെരഞ്ഞെടുപ്പ്  പര്യടനം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു.രാഘവന്‍ അധ്യക്ഷത വഹിച്ചു.അനില്‍ മാസ്റ്റര്‍,പി വി സഹദേവന്‍,കെ എം വര്‍ക്കി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ചുട്ടുപൊള്ളുന്ന വെയിലിനെ വക വയ്ക്കാതെ ആദിവാസി മേഖലകളിലടക്കം നിരവധി സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയ ജനാവലിയുടെ സ്വീകരണങ്ങളോടെയായിരുന്നു സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം.മാനന്തവാടി നിയോജക മണ്ഡലത്തിലെ കൂമ്പാരക്കുനി,പനവല്ലി,വെള്ളാഞ്ചേരി,ബാവലി,പാല്‍വെളിച്ചം,നീര്‍വാരം,നടവയല്‍,കൂളിവയല്‍,കെല്ലൂര്‍,തോണിച്ചാല്‍,തേറ്റമല,മൊതക്കര,വെള്ളമുണ്ട പത്താം മൈല്‍, നിരവില്‍ പുഴ,കരിമ്പില്‍,ഇരുമനത്തൂര്‍,ആലാറ്റില്‍,വള്ളിത്തോട്,തവിഞ്ഞാല്‍,മക്കിമല,ചിറക്കര,പ്രിയദര്‍ശിനി,പിലാക്കാവ്,ഇല്ലത്ത് മൂല,പാണ്ടിക്കടവ് എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്.എല്‍ഡിഎഫ് നേതാക്കളായ ഒ ആര്‍ കേളു എംഎല്‍എ, എ എന്‍ പ്രഭാകരന്‍,പി പി സഹദേവന്‍,പി കെ മൂര്‍ത്തി,എം വി അനില്‍,പി ജെ കാദറിന്‍ ടീച്ചര്‍,എ പി കുര്യാക്കോസ്,പി കെ ബാബു,പി കെ സുരേഷ്,വി വി ആന്റണി, പി എം ഷബീറലി, ഇജെ ബാബു,ജോണി മറ്റത്തിലാണി, കുര്യാക്കോസ് മുള്ളന്‍മട, പി ജെ ആന്റണി,കുന്നുമ്മല്‍ മൊയ്തീന്‍,അഡ്വ പി സന്തോഷ് കുമാര്‍,പി വി പത്മനാഭന്‍,കെഎം വര്‍ക്കി മാസ്റ്റര്‍,ജസ്റ്റിന്‍ ബേബി,എസ് സുരേഷ് ബാബു,കെ റഫീഖ്,അഡ്വ.വി ഷാജി എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *