July 16, 2026

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാത്ഥിത്ഥം കോർപ്പറേറ്റകൾവേണ്ടി സി.കെ. ജാനു

0
IMG-20190403-WA0073
By ന്യൂസ് വയനാട് ബ്യൂറോ
 .
മാനന്തവാടി: വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായത് വയനാട് മണ്ഡലത്തിലെ ജനത്തിനെ സംരക്ഷിക്കുന്നതിന് വേണ്ടിയല്ലന്നും കോർപ്പറേറ്റുകൾക്ക്  വേണ്ടിയെന്നും ഉത്തരപ്രദേശിൽ ജനങ്ങളെ സംരക്ഷിക്കാൻ കഴിയത്താ രാഹുൽ അവിടെ അമേഠി മണ്ഡലത്തിലെ തോൽവി പേടിച്ചാണ് വയനാട് എത്തിയതെന്നും സി കെ. ജാനു പറഞ്ഞു. മാനന്തവാടിയിൽ എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരിന്നു സി കെ. ജാനു.വയനാട്ടിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കുന്നതിന് പോലും കഴിയത്ത രാഹുൽ എങ്ങനെ മണ്ഡലത്തിലെ വിഷയങ്ങളിൽ ഇടപ്പെടുമെന്നും ജാനു ചോദിച്ചു.കോൺഗ്രസ് നേതാക്കൾ പറയുന്നത് രാഹുൽ വയനാട്ടിൽ മൽസരിച്ചൽ വികസനം വരുമെന്നണ് കുടുംബപരമായി കൊണ്ടു വർഷങ്ങളയായി മൽസരിക്കുന്ന അമേഠിയിലെ വികസനം എന്താണന്ന് കോൺഗ്രസ് ജനങ്ങളേട് പറയണം. വയനാട് മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷം എന്ത് വികസനമാണ് എം പി നടത്തിയതെന്നും അദിവാസികളുടെ സംരക്ഷണത്തിന് വേണ്ടിയെന്നും ഇവർക്ക് ചെയ്യാൻ കഴിഞ്ഞില്ലന്നും ഇടതുപക്ഷത്തിന്റെ വിജയം രാജ്യത്തിന്റെ വികസനത്തിന് അനിവര്യമെന്നും ജാനു പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *