July 16, 2026

രാഹുലും പ്രിയങ്കയും കേരളത്തിലെത്തി: കൽപ്പറ്റയിൽ റോഡ് ഷോയും പത്രികാ സമർപ്പണവും നാളെ.

0
IMG-20190403-WA0067
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തി. രാത്രി 9.15 ഓടെ കരിപ്പൂർ വിമാനത്താവളത്തിലാണ് ഇരുവരും എത്തിയത്. 
  രാഹുലിന്റെ വരവോടെ ദേശീയ ശ്രദ്ധ നേടിയ വയനാട് പാർലമെൻറ് മണ്ഡലത്തിൽ ചിത്രം തെളിഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ യു.ഡി. എഫ്. സ്ഥാനാർത്ഥിയായി വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വരണാധികാരി കൂടിയായ വയനാട് കലക്ടർ എ.ആർ. അജയകുമാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.  എൻ. ഡി.എ. സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി  ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് പത്രിക സമർപ്പിച്ചു. രാഹുലിന്റെ വരവിന് മുന്നോടിയായി പല തലങ്ങളിൽ സുരക്ഷാ യോഗങ്ങൾ നടന്നു. രണ്ട്   ഹെലികോപ്റ്ററുകൾ  പരീക്ഷണ പറക്കലും   റോഡ് മാർഗ്ഗം  വാഹനവ്യൂഹത്തിന്റെ പരീക്ഷണ ഓട്ടവും നടത്തി. 
    
       കൽപ്പറ്റ  എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ ഹെലിപാഡ് അനുയോജ്യമെന്ന് എസ് പി ജി യുടെ വിലയിരുത്തൽ. ഹെലികോപ്റ്ററുകൾ നടത്തിയ പരീക്ഷണ പറക്കൽ വിജയം.
ബുധനാഴ്ച  വൈകിട്ട് 4 .45 നായിരുന്നു എസ് പി ജിയുടെ ആദ്യ ഹെലികോപ്റ്റർ വിജയകരമായി ലാൻഡ് ചെയ്തത്. ബംഗ്ലൂരിൽ നിന്നുള്ള ഹെലികോപ്റ്ററുകളാണ് എത്തിയത്.
രണ്ടാമത്തെ ഹെലികോപ്റ്റർ അഞ്ച് മണിക്കും ലാൻഡ് ചെയ്തു. 
ഹെലിപാഡ് അനുയോജ്യമെന്ന് എസ് പി ജി വിലയിരുത്തൽ.
എസ് പി ജിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ട്രയൽ റൺ നടത്തി.
പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ,കേരളത്തിന്റെ ചുമതലയുളള എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് എന്നിവരും ഹെലിപാഡ് സന്ദർശിച്ചു.
       നാമനിർദേശ പത്രിക നൽകാൻ കൽപ്പറ്റയിൽ എത്തുന്ന രാഹുൽ ഗാന്ധിയുടെ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 
കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ,എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക്, എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ കൽപ്പറ്റയിൽ ബുധനാഴ്ച എത്തി. ഡി.സി.സി. ഓഫീസിൽ യു.ഡി. എഫ്. നേതാക്കളുമായി നാല് പേരും ചർച്ച നടത്തി. ദക്ഷിണേന്ത്യയിൽ മാത്രമല്ല ഭാരതം മുഴുവൻ രാഹുൽ തരംഗമാണന്ന് കേരളത്തിന്റെ  ചുമതലയുള്ള എ.ഐ. സി.സി. ജനറൽ സെക്രട്ടറി    മുകുൾ വാസ്നിക്   പറഞ്ഞു. 
      രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കേരളത്തിൽ യു.ഡി.എഫ് തരംഗത്തിന്  കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  മാധ്യമങ്ങളോട്  പറഞ്ഞു. തെക്കേ ഇന്ത്യയിൽ വൻ മാറ്റങ്ങൾക്ക് സ്ഥാനാർത്ഥിത്വം വഴി തെളിക്കും.
      രാഹുൽ ഗാന്ധിയോടൊപ്പം വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിയും വരും. രാഹുലിന്റെ സന്ദർശനം വയനാടൻ ജനത ആഘോഷമാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വൻ സുരക്ഷാ വലയത്തിലാണ് കൽപ്പറ്റ നഗരം .തലങ്ങും വിലങ്ങും പോലീസ് വാഹനങ്ങൾ . റോഡ്  ഷോ നടക്കുന പഴയ  ബസ് സ്റ്റാൻഡ് മുതൽ  കാനറാ ബാങ്ക് വരെ റോഡിന്റെ ഒരു ഭാഗം പോലീസ് ബാരിക്കേഡ് കെട്ടി. ദേശീയ മാധ്യമങ്ങളുടെ  പട തന്നെ  വയനാട്ടിലെത്തിയിട്ടുണ്ട്. കർണാടക അതിർത്തിയായ കബനീനദിയിലെ ജലയാത്ര ഉൾപ്പടെ വിവിധ പ്രചരണ പരിപാടികളാണ്  രാഹുലിന്റെ വരവിന് മുന്നോടിയായി നാടെങ്ങും നടന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *