April 27, 2024

മോഡി ഗവണ്‍മെന്‍റിനെ താഴെയിറക്കാനുള്ള പോരാട്ടമാണിതെന്ന് സിപി ഐ ദേശീയ സെക്രട്ടറി ഡി രാജ

0
Dsc02212
രാജ്യത്തെ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ത്ത് നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന മോഡി ഗവണ്‍മെന്‍റിനെ താഴെയിറക്കാനുള്ള പോരാട്ടമാണിതെന്ന്  സിപി ഐ ദേശീയ സെക്രട്ടറി ഡി രാജ
മാനന്തവാടി: രാജ്യത്തെ ഫെഡറൽ  സംവിധാനങ്ങളെ തകർത്ത് നിയമങ്ങൾ കാറ്റിൽ പറത്തുന്ന മോഡി ഗവൺമെന്റിനെ താഴെയിറക്കാനുള്ള പോരാട്ടമാണിതെന്ന് ഡി.രാജ. മാനന്തവാടിയില്‍ എല്‍ഡി എഫ് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡി എ യെ പരാജയപ്പെടുത്താനവസരം വിനിയോഗിക്കണം. അമിത്ഷാ-മോഡി കൂട്ടുകെട്ട് രാജ്യത്തെ ജനാധിപത്യവും നിയമങ്ങളും കാറ്റില്‍പ്പറത്തുകയാണ്.അംബേദ്കറിന്‍റെ ഭരണ ഘടനയെ തിരുത്തിയെഴുതാന്‍ പോലും ശ്രമിക്കുന്നു.ആദിവാസിയെന്നോ മുസ്ലിമെന്നോ ഹിന്ദുവെന്നോ ക്രൈസ്തവനെന്നോ വേര്‍തിരിവ് നടത്താത്ത ഇടത് പക്ഷത്തിനേ ഈ രാജ്യത്തിനെ സംരക്ഷിക്കാനാകൂ.രാജ്യത്തെ
 ബിജെപി ഭരണഘടനയെയാണ് മുഖ്യശത്രുവായി കാണുന്നത്…
 അച്ഛാദിന്‍ ആഗയാ എന്നു മോധിപറഞ്ഞ അച്ഛാദിന്‍ അംബാനിക്കും അധാനിക്കും ഇന്ത്യയിലെ വിരലിലെണ്ണാവുന്ന കുത്തക മുതലാളി മാര്‍ക്ക് മാത്രമാണ്
മോഡി ഇന്ത്യന്‍ ജനങ്ങളുടെ ഒറ്റുകാരനാണ്
ഇന്ത്യയെ കൊള്ളയടിക്കാന്‍ മോഡി  കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തു. 
 .ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെദേശീയ അദ്ധ്യക്ഷന്‍ വയനാട്ടില്‍ വന്നു മല്‍സരിക്കുന്ന  രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ സന്ദേശമെന്താണ്
ബിജെപിയുമായി നേരിട്ട് മൽസരിക്കുന്ന
 തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലെയും മണ്ഡലങ്ങളില്‍ മല്‍സരിക്കാതെ കേരളത്തിലെ വയനാട്ടില്‍  ഇടത് പക്ഷത്തോട് മല്‍സരിക്കുന്ന രാഹുല്‍ ഗാന്ധി നല്‍കുന്ന സന്ദേശമെന്താണ്ദേശീയ 
ഐക്യത്തിന് വേണ്ടിയാണെന്ന് പറയുന്നഇടത് പക്ഷത്തിനെതിരേ മല്‍സരിക്കുന്ന കോണ്‍ഗ്രസ് ബിജെപിക്കും ആര്‍ എസ്എസിനും  കോര്‍പ്പറേറ്റുകള്‍ക്കും കീഴടങ്ങിയെന്നാണ്.
 ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍നെഹ്റു മതേതരത്വത്തിന് വേണ്ടി ശക്തമായി  നിലകൊണ്ടയാളാണ് എന്നാല്‍ രാഹുല്‍ ഗാന്ധി ആര്‍ക്ക് വേണ്ടിയാണ്   നില പാടെടുക്കുന്നത് .
 രാജ്യത്തിന് വേണ്ടി നിലകൊള്ളുന്നത് ഇടത് പക്ഷമാണ്,രാജ്യത്തിന്  പോരാടുവാനും ത്യാഗം സഹിക്കുവാനും എന്നും ഇടത് പക്ഷമാണുണ്ടാവുകയെന്ന് വയനാട്ടിലെ വോട്ടര്‍മാര്‍  മനസിലാക്കണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു
 ലജ്ജയെന്നൊരു വികാരം രാഹുല്‍ ഗാന്ധിക്കുണ്ടായിരുന്നെങ്കില്‍ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് ബിജെപിക്കെതിരേ മല്‍സരിക്കാന്‍ തയ്യാറാകണം.പി.വി.സഹദേവൻ അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, സി.കെ.ജാനു, പി.ഗഗാറിൻ, വിജയൻ ചെറുകര,ഓ.ആർ കേളു, വി.കെ.സുരേഷ്ബാബു, കെ.വി മോഹനൻ, എ.എൻ പ്രഭാകരൻ, കെ.എ. അന്റണി, ഇ.ജെ. ബാബു, ജോണി മറ്റത്തിലാനി, അഡ്വ.പി.ഷാജി, വി.കെ.ശശിധരൻ, ആലി തിരുവാൾ, പി.കെ.ഷബിറലി,ഡോ.ഗോഗുൽദേവ്, പി.വി.പത്മനാഭൻ, എ.എൻ സലിം കുമാർ, എ.പി.കുര്യാക്കോസ്, എം.വി.അനിൽ, കുര്യാക്കോസ് മുള്ളൻമട, എം.പി.ശശികുമാർ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *