April 20, 2024

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചരിത്രനേട്ടവുമായി ആദിവാസി യുവതി: വയനാട് പൊഴുതന അമ്പളക്കൊല്ലി ശ്രീധന്യ സുരേഷിന് 410-ാം റാങ്ക്.

0
Img 20190405 211613
സി.വി.ഷിബു.
കല്‍പ്പറ്റ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചരിത്രനേട്ടവുമായി ആദിവാസി യുവതി.  വയനാട് പൊഴുതന ഇടിയംവയല്‍ അമ്പളക്കൊല്ലി ശ്രീധന്യ സുരേഷിനാണ്(25) അപൂര്‍വ്വ  നേട്ടം. ആദിവാസികളിലെ കുറിച്യ സമുദായാംഗമാണ് ശ്രീധന്യ. സിവില്‍ സര്‍വീസ് പരീക്ഷയില്‍  410-ാം റാങ്കാണ് ലഭിച്ചത്. 
ഇതോടെ ശ്രീധന്യക്കു മുന്നില്‍ തുറന്നത് ഐഎഎസിലേക്കുള്ള വാതില്‍. ഇതാദ്യമായാണ് കുറിച്യ വിഭാഗത്തില്‍നിന്നുള്ള വനിത സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടുന്നത്. 
അമ്പളക്കൊല്ലി സുരേഷ്-കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. മൂത്ത സഹോദരി സുഷിതയും അനുജന്‍ ശ്രീരാഗും അടങ്ങുന്നതാണ് കുടുംബം. 
പരിമിതികളുമായി പടവെട്ടിയാണ് ശ്രീധന്യയുടെ നേട്ടം. കൂലിപ്പണിക്കാരാണ് മാതാപിതാക്കള്‍. തരിയോട് നിര്‍മല ഹൈസ്‌കൂളില്‍നിന്നു  85 ശതമാനത്തിലധികം മാര്‍ക്കോടെ എസ്എസ്എല്‍സി പാസായ ശ്രീധന്യ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് പ്ലസ് ടു ജയിച്ചത്. സുവോളജി ഐച്ഛിക വിഷയമാക്കി കോഴിക്കോട് ദേവഗിരി കോളജിലായിരുന്നു ബിരുദപഠനം. അപ്ലൈഡ് സുവോളജിയില്‍ ഇവിടെനിന്നു ബിരുദാനന്തര ബിരുദവും നേടി. പിന്നീട് എട്ടു മാസത്തോളം വയനാട് എന്‍ ഊരു  ടൂറിസം പ്രൊജക്ടില്‍ അസിസ്റ്റന്റായി ജോലി ചെയ്തു. തുടര്‍ന്നു സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിനു ചേരുകയായിരുന്നു. തിരുവനന്തപുരം സിവില്‍ സര്‍വീസ് എക്‌സിമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിക്കു കീഴിലായിരുന്നു പരിശീലനം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളമായിരുന്നു  ശ്രീധന്യയുടെ  പ്രധാന വിഷയം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *