April 19, 2024

ജനങ്ങളെയാണ് സേവിക്കേണ്ടത്: ഇന്ത്യക്കാരനെന്ന് അഭിമാനിക്കണം: ശ്രീധന്യക്ക് ഉപദേശവുമായി ഗവർണർ

0
Img 20190407 Wa0071
. സി.വി.ഷിബു. 
കൽപ്പറ്റ:  രാഷ്ട്രീയ വിധേയത്വമല്ല ജനങ്ങൾക്കുള്ള സേവനമാണ് സിവിൽ സർവ്വീസ് ഉദ്യോസ്ഥരിൽ നിന്ന് ഉണ്ടാകേണ്ടതെന്ന്  കേരള ഗവർണർ റിട്ടയർഡ് ചീഫ്  ജസ്റ്റിസ്  പി .സദാശിവം  . ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ  410-ാം റാങ്ക് നേടിയ  വയനാട് ജില്ലയിലെ ആദ്യത്തെ പട്ടികവർഗ്ഗക്കാരിയായ ശ്രീധന്യാ സുരേഷിനെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. 
          വയനാട് ജില്ലയിൽ വിവിധ പരിപാടികൾക്കെത്തിയതായിരുന്നു ഗവർണർ പി.സദാശിവം.  പരിപാടികൾ കഴിഞ്ഞ് ശനിയാഴ്ച മടങ്ങേണ്ടതായിരുന്നു.  സിവിൽ സർവ്വീസ് റാങ്ക് ജേതാവായ ശ്രീധന്യ സുരേഷ്  തിരുവനന്തപുരത്ത് നിന്ന്  രാവിലെ നാട്ടിലെത്തുന്നുണ്ടെന്നറിഞാണ് മടക്കയാത്ര ഗവർണർ ഞായറാഴ്ചത്തേക്ക് മാറ്റിയത്. രാവിലെ വീട്ടിലെത്തിയ  ശ്രീധന്യക്ക്  പത്ത് മണിയോടെയാണ് കൽപ്പറ്റ സർക്കാർ ഗസ്റ്റ് ഹൗസിൽ ഗവർണർ സ്വീകരണമൊരുക്കിയത്. ഗവർണർ പി.സദാശിവം, ഭാര്യ സരസ്വതി ,വയനാട് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ എന്നിവർ ചേർന്നാണ് ശ്രീ ധന്യക്ക് സ്വീകരണം നൽകിയത്. മാതാപിതാക്കളായ സുരേഷ്, കമല, സഹോദരൻ എന്നിവർക്കൊപ്പമാണ് ശ്രീ ധന്യയെത്തിയത്.  
      പതിനഞ്ച് മിനിട്ടോളം കുടുംബത്തോടൊപ്പം ചിലവഴിച്ച ഗവർണർ അവർക്കൊപ്പം ചായ കുടിച്ച് കുശലാന്വേഷണം നടത്തി. രാജ്യത്തിന്റെ ഏത് മൂലയിലായാലും ഏത് സംസ്ഥാനത്ത് ജോലി ലഭിച്ചാലും ഇന്ത്യക്കാരനാണന്നതിലാണ് നാം അഭിമാനം കൊള്ളേണ്ടത് . പ്രാദേശിക വികാരമോ  വിവേചനമോ പാടില്ല. രാഷ്ട്രീയ വിധേയത്വമല്ല ,സാധാരണക്കാരായ ജനങ്ങൾക്ക് വേഗത്തിലും മെച്ചപ്പെട്ടതുമായ സേവനം നൽകുകയാണ് വേണ്ടതെന്നും ഗവർണർ പറഞ്ഞു. പഠിച്ച സ്കൂൾ, മീഡിയം, വീടിന്റെ സാഹചര്യങ്ങൾ ,ഭൂമി ,കുടിവെള്ളം തുടങ്ങി എല്ലാറ്റിനെയും കുറിച്ച് ഗവർണർ ചോദിച്ചറിഞ്ഞു. ഭൂമിക്ക് പട്ടയവും വീടും  അനുവദിക്കുന്നതിന് ശ്രമിക്കണമെന്ന് ഗവർണർ കലക്ടറോട് നിർദ്ദേശിച്ചു.  മലയാളം മീഡിയത്തിലാണ് പഠിച്ചതെന്നും അച്ചനും അമ്മയും കൂലിപ്പണിക്കാരാണന്നും പറഞ്ഞപ്പോൾ അദ്ദേഹം ആശ്ചര്യപ്പെട്ടു. ഇല്ലായ്മകളിലെ ഈ നേട്ടത്തിന് തിളക്കം കൂടുതലാണന്ന് ഗവർണർ അഭിനന്ദിച്ചു . ഹിന്ദി അറിയുമോ എന്ന് ഗവർണർ ചോദിച്ചപ്പോൾ, തോഡാ, തോഡാ മാലൂം എന്ന് ഹിന്ദിയിലായിരുന്നു ശ്രീധന്യയുടെ മറുപടി. ഭൂമിക്ക് പട്ടയമില്ലന്ന് ഇവർ പരാതി പറഞ്ഞപ്പോൾ ഒരു കോടതി വിധിയെയും ഗവർണർ പരാമർശിച്ചു. വനത്തിനുള്ളിൽ താമസിക്കുന്നവർ ഒഴിഞ്ഞു പോകണമെന്ന വിധി കേരളത്തിന്റെ പശ്ചാതലത്തിൽ ആയിരകണക്കിന് കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണന്നും ഇക്കാര്യം നിയമ വകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടന്നും ഗവർണർ പറഞ്ഞു. 
ഉയർന്ന പോലീസുകാരും മാധ്യമ പ്രവർത്തകരും അടക്കം ശ്രീധന്യക്കൊപ്പം സെൽഫിയെടുത്തും ലളിതമായ ആദരിക്കൽ ചടങ്ങിനെ പ്രൗഢമാക്കി.
       എല്ലാവർക്കും ഫോട്ടോ ലഭിക്കും വരെ ഗവർണർ ഫോട്ടോക്ക് പോസ് ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി കറുപ്പ സ്വാമിയും അഭിനന്ദനമറിയിച്ചു. 
       മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, കൽപ്പറ്റ എം.എൽ. എ സി.കെ. ശശീന്ദ്രൻ തുടങ്ങിയവർ വീട്ടിലെത്തി  ശ്രീധന്യയെ  അഭിനന്ദിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *