April 18, 2026

ലോക ആരോഗ്യദിനം :ജില്ലാതല പരിപാടി മാനന്തവാടിയിൽ നടത്തി.

0
IMG-20190407-WA0072
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

ലോക ആരോഗ്യ ദിനം ജില്ലാതല പരിപാടി മാനന്തവാടിയിൽ ഉദ്ഘാടനം ചെയ്തു.
സാർവത്രിക ആരോഗ്യ പരിരക്ഷ എല്ലാവർക്കും എല്ലായിടത്തും എന്ന മുദ്രാവാക്യത്തോടെ ലോകാരോഗ്യസംഘടനയുടെ പ്രായോജകത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ  ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ സംഘടിപ്പിച്ചു. ആരോഗ്യപരിരക്ഷ എന്നത് ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുക എന്നത് മാത്രമല്ലെന്നും രോഗപ്രതിരോധ പ്രവർത്തനങ്ങളുടേയും ആരോഗ്യ പരിപോഷണ പ്രവർത്തനങ്ങളുടേയും സമ്മിശ്രണമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഉദ്ബോധിപ്പിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി .അഭിലാഷ് അധ്യക്ഷതവഹിച്ചു. ജില്ലാ മലേറിയ ഓഫീസർ വിജി അശോക് കുമാർ ആശംസകളർപ്പിച്ച് സംസാരിച്ചു, ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ മാസ് മീഡിയ  ഓഫീസർ കെ. ഇബ്രാഹിം സ്വാഗതവും, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ബി. റ്റി. ജാഫർ നന്ദിയും പ്രകാശിപ്പിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *