August 14, 2026

പി പി.സുനീറിനെ വിജയിപ്പിക്കും. എഐവൈഎഫ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ലോക്സഭാ തെരത്തെടുപ്പിൽ വയനാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.പി.സുനീറിനെ വിജയിപ്പിക്കുമെന്ന് എഐവൈഎഫ് മാനന്തവാടിയിൽ ചേർന്ന എഐവൈഎഫ് കൺവെൻഷൻ തിരുമാനിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. എൻഡിഎ ഭരണത്തിൽ ഇന്ത്യയിലെ യുവജനങ്ങളെ ബിജെപിയും ആർ എസ്എസും വഞ്ചിക്കുകയാണ് ചെയ്തതെന്നും ഇന്ത്യയിലെ ദരിദ്രജനവിഭാഗത്തെയും കർഷകരെയും കർഷതൊഴിലാളികളെയും പരിഗണിക്കാതെ സമ്പന്നൻ മാർക്കു വേണ്ടി മാത്രം നിലകൊണ്ട സർക്കാരാണ് ഇന്ത്യഭരിച്ചതെന്നും ബിജെപിയെ സഹായിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. മതനിരപേക്ഷചേരി ഉണ്ടാക്കുവാൻ ഇറങ്ങി തിരിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മതനിരപേക്ഷ സർക്കാരിനായി മാത്രം നിലകൊള്ളുന്ന ഇടതുപക്ഷത്തിനെതിരെ മൽസരത്തിന് ഇറങ്ങിയത് അംഗീകരിക്കാനാവാത്തതാണന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മഹേഷ് കക്കത്ത് പറഞ്ഞു. അജേഷ് മാനന്തവാടി അധ്യക്ഷതവഹിച്ചു.ഇ ജെ.ബാബു, ജോണിമറ്റത്തിലാനി, അഡ്വ.വി.ഷാജി, വി.കെ.ശശിധരൻ, രജിത്ത്കമ്മന എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *