September 5, 2026

ഗവർണർ സഞ്ചരിച്ച റോഡിൽ വ്യാജ പോലീസ് വാഹനം മൂന്ന് പേർ അറസ്റ്റിൽ

0
IMG-20190406-WA0033
By ന്യൂസ് വയനാട് ബ്യൂറോ
ഗവർണർ സഞ്ചരിച്ച റോഡിൽ വ്യാജ പോലീസ് വാഹനം 
മൂന്ന് പേർ അറസ്റ്റിൽ 
കൽപ്പറ്റ:  മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളജിലെ പരിപാടിയില്‍ പങ്കെടുക്കാനായി കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റീസ് പി. സദാശിവം സഞ്ചരിക്കേണ്ട റോഡില്‍ വ്യാജ പോലീസ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനം യഥാര്‍ത്ഥ പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ആലക്കാട്ട് കുട്ടാപറമ്പില്‍ മോണിക്കാട്ടില്‍ ബെസ്‌റ്റോ ബെന്നി (26), വയനാട് മുട്ടില്‍ വാര്യാട് മാനിക്കല്‍ മഠത്തില്‍ വീട്ടില്‍ എം.എസ്. ഷിജില്‍ (24), കോട്ടയം ഞാലിയാന്‍കുഴി വാകത്താനം ഇലവങ്കോട്ടില്‍ ഷിബു ചെറിയാന്‍ -26) എന്നിവരാണ് അറസ്റ്റിലായത്. 
 ഗവര്‍ണ്ണര്‍ സഞ്ചരിക്കുന്ന പാതയോരത്തെ വാഹനങ്ങള്‍ നീക്കുകയും പരിശോധന നടത്തുകയും ചെയ്യുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു കൊണ്ട് ഗവര്‍ണ്ണറുടെ പരിപാടി നടക്കേണ്ട സ്ഥലത്തിന് അര കിലോമീറ്റര്‍ മാത്രം അകലെ റോഡരികില്‍ പോലീസ് എന്ന സ്റ്റിക്കര്‍ ഒട്ടിച്ച ബൊലേറോ ജീപ്പ് യാദൃശ്ചികമായി മേപ്പാടി എസ്.ഐ. വിനോദിന്റെ ശ്രദ്ധയില്‍ പെട്ടത് വാഹനം പരിശോധിച്ചപ്പോള്‍ വ്യാജസ്റ്റിക്കര്‍ പതിച്ചതാണെന്ന് മനസ്സിലായി. ഉടനെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ബോംബ് സ്‌ക്വാഡ് അടക്കമുള്ളവര്‍ എത്തി വിശദ പരിശോധന നടത്തുകയും ചെയ്തു. വാഹനം ക്രെയിനുപയോഗിച്ച് പുത്തൂര്‍വയല്‍ എ.ആര്‍.ക്യാമ്പില്‍ എത്തിക്കുകയും ചെയ്തു. ഷൂട്ടിംഗ് ആവശ്യത്തിനാണ് പോലീസിന്റെസ്റ്റിക്കര്‍ ഒട്ടിച്ചതെന്നാണ് അറസ്റ്റിലായവര്‍ പറഞ്ഞത്. എസ്‌ഐ:
വിനോദ്, എ.എസ്.ഐ അബ്ബാസ്, സിവില്‍ പോലീസ് ഓഫീസര്‍ മോഹനന്‍ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *