April 25, 2024

സ്വകാര്യ ബസ് ജീവനക്കാരൻ പ്രകാശൻ മർദ്ദനമേറ്റാണ് മരിച്ചതെന്ന് ബന്ധുക്കൾ: രണ്ട് പേരെ ചോദ്യം ചെയ്തു.

0
Img 20190407 184556
നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയയാള്‍ മരിച്ചു

മർദ്ദനമേറ്റിരുന്നതായി  ബന്ധുക്കള്‍

മാനന്തവാടി: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയയാള്‍ മരിച്ചു. തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരത്തിന് സമീപത്തെ പ്രകാശന്‍ (48) ആണ് മരിച്ചത്. പരേതരായ ആലക്കണ്ടി രാഘവന്റെയും നാരായണിയുടെയും മകനാണ്. പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറും മാനന്തവാടി- നിരവില്‍പ്പുഴ റൂട്ടിലോടുന്ന ഹിന്ദുസ്ഥാന്‍ ബസിലെ ക്ളീനറുമാണ് പ്രകാശന്‍. ഭാര്യ: ഷീജ. മക്കള്‍: അക്ഷയ് (വിദ്യാര്‍ഥി, മാനന്തവാടി ജി.വി.എച്ച്.എസ്.എസ്), ആദിത്യ (വിദ്യാര്‍ഥിനി, എല്‍.എഫ്. യു.പി സ്‌കൂള്‍, മാനന്തവാടി). സഹോദരങ്ങള്‍: ഷാജി ബാബു, പ്രമോദ്, സുമേഷ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്ന് മാനന്തവാടി പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് പ്രകാശന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടയില്‍ ചിലര്‍ പ്രകാശനെ മര്‍ദ്ദിച്ചതായി  ആരോപണമുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടത് സഹോദരന്മാരായ ഷാജി ബാബുവും സുമേഷും മാനന്തവാടി പോലീസില്‍ പരാതി നല്‍കി. പ്രകാശനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പ്രകാശന്റെ മരണത്തെപറ്റി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *