April 20, 2026

കെ.എം മാണിയുടെ നിര്യാണം കേരള രാഷ്ടീയത്തിന് കനത്ത ആഘാതം: ജനാധിപത്യ കേരള കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി: 
കേരളം കണ്ട മികച്ച ഭരണാധികാരിയും, കേരളത്തിലേയും കേരള കോൺഗ്രസ് രാഷ്ടീയത്തിലെയും  അതികായകനായിരുന്നു കെ.എം മാണി എന്ന് ജനാധിപത്യ കേരള കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് കെ.എ ആന്റണി .  അദ്ദേഹം  അവതരിപ്പിച്ച 13 ബഡ്ജറ്റുകളിലൂടെ സാധാരണക്കാരുടെയും കർഷകരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിച്ച നേതാവായിരുന്നു കെ.എം മാണി. .ഇന്ത്യയിൽ ആദ്യമായി കർഷർക്ക തൊഴിലാളി പെൻഷൻ അനുവദിച്ച  അദ്ദേഹത്തിന്റെ കാരുണ്യ പദ്ധതിയും സാധാരണ ക്കാർക്ക് നല്കിയ ആശ്വാസം ചെറുതല്ല.വയനാടിനെ സംബന്ധിച്ച് വെളിച്ച വിപ്ലവത്തിലൂടെ വയനാടിന്റെ ഉൾഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കാൻ  അദ്ദേഹത്തിനു കഴിഞ്ഞു. വയനാടിന് സ്വന്തമായി ഒരു  ഗവൺമെന്റ് മെഡിക്കൽ കോളേജ് അനുവദിക്കാൻ അദ്ദേഹം കാണിച്ച  ആത്മാർത്ഥത വയനാട്ടിലെ ജനങ്ങൾ നന്ദിയോടെ സ്മരിക്കും അദ്ദേഹത്തിന്റെ നിര്യാണം കേരള രാഷ്ട്രീയത്തിന്  കനത്ത ആഘാതമെന്നും അദ്ദേഹം വിലയിരുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *