April 26, 2024

കാർഷിക കേരളത്തിന് മാണിസാറിന്റെ സംഭാവനകൾ മറക്കാനാവാത്തത്: ക്രിസ്ത്യൻ കൾച്ചറൽ ഫോറം.

0
 
കൽപറ്റ: മലബാറിൽ നിന്നും അഭിഭാഷകവൃത്തിയും പൊതു പ്രവർത്തനവും ആരംഭിച്ച മാണിസാറിന്റെ രാഷ്ട്രീയ ജീവിതം കാർഷിക മേഖലയുമായി വേർതിരിക്കാനാവാത്ത വിധം ഇഴചേർന്നതായിരുന്നു. കാർഷിക മേഖല ശ്രദ്ധിക്കപ്പെടേണ്ടതും സർക്കാരിന്റെ സഹായമാവശ്യമുള്ളതുമാണെന്ന്  കേരള രാഷ്രിയത്തെ ബോധ്യപ്പെടുത്തുന്നതിൽ അദ്ധേഹത്തിന്റെ ബജറ്റുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.അര നൂറ്റാണ്ടുകാലം നിറഞ്ഞുനിൽക്കുമ്പോഴും ,കുടുബജീവിതത്തിനു വലിയ പ്രാധാന്യം നൽകിയ മഹത്വ്യക്തിത്വമായിരുന്നു  കെ എം മാണിസാറിന്റേത് .തുടർച്ചയായി 13 തവണ പാലായിൽനിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ,,മന്ത്രി ,പാർട്ടിയുടെ ചെയർമാൻ തുടങ്ങിയ പദവികൾ വഹിക്കുമ്പോഴും ഭാര്യ കുട്ടിയമ്മയെ നല്ല ജീവിതപങ്കാളിയായി പരിഗണിച്ചു അദ്ദേഹം സമൂഹത്തിന് മാതൃകയായി .
      പ്രേഷിതതീക്ഷ്ണത നിറഞ്ഞ പാലാ രൂപതയിൽ ജനിച്ച അദ്ധേഹം സീറോ മലബാർ സഭയിലും ,കേരള കത്തോലിക്ക സഭയിലും നിറഞ്ഞുനിന്ന അല്‌മായ നേതാവായിരുന്നു അദ്ദേഹം .പാലാ അസംബ്ലി മണ്ഡലത്തിൽ നിന്നും ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അല്പോൻസാമ്മയെ  വത്തിക്കാനിൽ പ്രഖാപിച്ചപ്പോഴും ,തുടർന്ന് നടന്ന സഭയിലെ എല്ലാ ചടങ്ങുകളിലും മാണിസാറിന്റെ മഹനീയ നേതൃത്വം ഉണ്ടായിരുന്നു. തികഞ്ഞ ജനാധിപത്യവാദിയും ധനകാര്യ വിദഗ്ദനും, കർഷക സ്നേഹിയും സഭാ സ്നേഹിയുമായിരുന്ന മാണി സാറിന്റെ നിര്യാണത്തിൽ ദു:ഖിതരായ കേരള ജനതയോടും കുംടുംബാഗങ്ങളോടു മുള്ള അനുശോചനം അറിയിക്കുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി 
  
        ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് &പ്രസിഡന്റ്  കെസിബിസി പ്രൊ ലൈഫ് സമിതി ഭാരവാഹികൾ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *