April 22, 2026

പീഢാനുഭവ വാരാചരണത്തിന് തുടക്കം.: ക്രൈസ്തവർ ഓശാനപ്പെരുന്നാൾ ആചരിച്ചു.

0
IMG-20190414-WA0013
By ന്യൂസ് വയനാട് ബ്യൂറോ
 വലിയ ആഴ്ചക്ക് തുടക്കം: ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു 
കൽപ്പറ്റ: യേശു ക്രിസ്തുവിന്റെ പീഢാനുഭവത്തെയും ഉയിർപ്പിനെയും അനുസ്മരിക്കുന്ന വലിയ ആഴ്ചക്ക് തുടക്കമായി. യേശുവിന്റെ ജറുസലേം ദേവാലയ പ്രവേശനത്തെയും  ഘോഷയാത്രയെയും അനുസ്മരിച്ച് നടത്തുന്ന ഓശാനപ്പെരുന്നാൾ ആചരിക്കുന്നതോടെയാണ് പീഢാനുഭവ വാരത്തിന് തുടക്കമായത്. 
ഓശന ഞായർ ആചരണത്തിന്  കരിമാനി ഉണ്ണിശോ പള്ളിയിൽ വികാരി ഫാ: ജിൽസ് ഞവരക്കാട്ട് കുരുത്തോല നൽകി. 
 മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ ഓശാനാ ശുശ്രൂഷയ്ക്ക് ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി കാർമികത്വം വഹിച്ചു.
മാനന്തവാടി കണിയാരം  സെയ്ന്റ് ജോസഫ്സ്  കത്തീഡ്രൽ പള്ളിയിൽ മാനന്തവാടി രൂപത  ബിഷപ്പ് മാർ ജോസ് പൊരുന്നേടം മുഖ്യ കാർമ്മികത്വം വഹിച്ചു.  മാനന്തവാടി
 ഒണ്ടയങ്ങാടി സെയ്ന്റ് മാർട്ടിൻ – ഫാ. തോമസ് തൈക്കുന്നുംപുറവും 
 കമ്മന സെന്റ് ജോർജ്  താബോർ ഓർത്തഡോക്സ്  പള്ളിയിൽ 
 വികാരി ഫാ. ബാബു വർഗ്ഗീസും ബത്തേരി അസംപ്ഷൻ ഫൊറോനാ പള്ളിയിൽ ഫാ: ജെയിംസ് പുത്തൻ പറമ്പിലും വെള്ളമുണ്ട സെന്റ് തോമസ് പള്ളിയിൽ ഫാ: തോമസ് ചേറ്റാനിയും തിരുകർമ്മങ്ങൾക്ക്    നേതൃത്വം  നൽകി. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *