April 27, 2024

സാന്ത്വന പരിചരണത്തിന് പുതിയ ദിശാബോധം നല്‍കി ഗവ. പാലിയേറ്റീവ് ജില്ലാ മീറ്റ്.

0
Img 20190414 Wa0051
പിണങ്ങോട്: സര്‍ക്കാര്‍ തലത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി, സെക്കണ്ടറി ലെവൽ പെയിൻ & പാലിയേറ്റീവ് വളണ്ടിയർമാരുടെ ജില്ലാതല സംഗമം  പിണങ്ങോട് പീസ് വില്ലേജിൽ വച്ചു നടന്നു.  ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട, രോഗപീഢയാൽ ഒറ്റപ്പെട്ട, വാർദ്ധ്യക്യത്തിൽ തഴയടപ്പട്ട ഒരു കൂട്ടം സഹോദരങ്ങൾക്ക് തന്നലേകുന്ന പീസ് വില്ലേജെന്ന നന്മ മരച്ചുവട്ടിൽ കഴിയുന്നവർക്കൊപ്പം ഒരു ദിനം ഒത്തു കൂടാനും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും ജീവിതം തൊട്ടറിയാനും വേണ്ടി വളണ്ടിയേഴ്സ് ജില്ലാ കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഈ സംഗമത്തിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പരിപാടി  ആരോഗ്യ കേരളം ജില്ലാ പ്രൊജക്റ്റ് മാനേജർ ഡോ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അസൈനാർ പനമരം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ. സ്മിത മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ പരിശീലകന്‍ പ്രവീൺ കുമാർ മേപ്പാടി ക്ലാസെടുത്തു. ജിന്‍സി സണ്ണി, നസീമ പൊന്നാണ്ടി, കെ ഹാരിസ്, ആസ്യ ചേരാപുരം, ബുഷ്റ ഉസ്മാന്‍, പീസ് വില്ലേജ് മാനേജർ അമീൻ, മുരളീധരന്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളായ മനോജ് പനമരം, പി ചിത്രകുമാർ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ കൺവീനർ എം. വേലായുധൻ സ്വാഗതവും ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു. കേരളത്തിലെ ആയിരക്കണക്കിനു രോഗികൾക്ക് ആശ്വാസമേകിയ കാരുണ്യ പദ്ധതി നടപ്പിൽ വരുത്തിയ മുൻ ധനകാര്യ മന്ത്രി കെ .എം മാണിയുടെ വിയോഗത്തിൽ പരിപാടി അനുശോചനം രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *