തെരഞ്ഞെടുപ്പു ജോലിയിലെ പ്രതിഫലത്തിലുള്ള വിവേചനം സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമെന്ന്
കല്‍പ്പറ്റ: തെരഞ്ഞെടുപ്പു ജോലിയിലെ പ്രതിഫലത്തിലുള്ള വിവേചനം സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആരോപിച്ചു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നാമമാത്ര പ്രതിഫലം നല്കുമ്പോള് തെരഞ്ഞെടുപ്പു ജോലിയുള്ള മറ്റുദ്യോഗസ്ഥര്‍ക്കു വലിയ തുകയാണ് അനുവദിക്കുന്നത്. പ്രതിഫലത്തിലെ ഏറ്റക്കുറച്ചില്‍ ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിക്കു കാരണമായതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.ജി. ജോണ്സണ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. ഉലഹന്നാന്, ടോമി ജോസഫ്, സുരേഷ്ബാബു വാളല്‍, പി.എസ്. ഗിരീഷ്കുമാര്‍, എം.എം. ബേബിച്ചന്, കെ.പി. രവീന്ദ്രന്, ടി.എന്‍. സജീന്, പി.കെ. രാജന്, ഏബ്രഹാം കെ. മാത്യു, എം.വി. രാജന്, പി.ജെ. സെബാസ്റ്റ്യന്‍, കെ.സി. ഷേര്‍ളി എന്നിവര്‍ പ്രസംഗിച്ചു.
ഓറിയന്റേഷന്‍ ക്ലാസ്
കല്‍പ്പറ്റ: ജില്ലയില്‍ എല്‍പിഎസ്എ, യുപിഎസ്എ നിയമനത്തിനു ശിപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നു. 25നു ഉച്ചകഴിഞ്ഞു രണ്ടിനു കല്‍പ്പറ്റ ഗവ.എല്‍പി സ്കൂളിലാണ് ക്ലാസ്. ഫോണ്‍: 9745321838, 9447545327.
Leave a Reply