April 23, 2024

വയനാട്ടിൽ ഭൂസമരം ശക്തിയാർജ്ജിക്കുന്നു: കലക്ട്രേറ്റിലേക്ക് കൂടുതൽ ഭൂരഹിതർ എത്തുന്നു

0
Img 20190425 Wa0030
സി.വി.ഷിബു.
കൽപ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിലെ 
തൊവരിമലയിൽ മിച്ചഭൂമി കയ്യേറി സമരം നടത്തി വരികയും പിന്നീട് കുടിയിറക്കപെടുകയും ചെയ്ത സമരക്കാർ കളക്ട്രേറ്റിന് മുൻപിൽ നടത്തിവരുന്ന സമരം കരുത്താർജ്ജിക്കുന്നു. 
ബുധനാഴ്ച  വൈകിട്ട് അഞ്ചരയോടെയാണ് സി.പി.ഐ. എം.എൽ.  ഭൂസമരസമിതിയുടെ നേതൃത്വത്തിൽ  നൂറോളം ആദിവാസികൾ അപ്രതീക്ഷിതമായി വയനാട്  കളക്ട്രേറ്റിന് മുമ്പിലേക്കെത്തിയത്. പ്രശ്ന പരിഹാരം ആകും വരെ സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
 തൊവരിമലയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം.  ഭൂസമരസമിതിയുടെ നേതൃത്വത്തിൽ വിപ്ലവ ഗാനങ്ങൾ ആലപിച്ച് സമരം തുടർന്നതോടെ  ശ്രദ്ധിക്കപ്പെട്ടു.  .
രാത്രിയിലും സമാനമായ രീതിയിൽ സമരം തുടർന്നു .
സ്ത്രീകളും കുട്ടികളും അടക്കമുള്ള ആദിവാസികൾ രാത്രിയിൽ സമരപന്തലിൽ തന്നെയാണ് അന്തിയുറങ്ങിയത്. 
ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സമരം ന്യായമാണെന്ന് നേതാക്കൾ പറയുന്നു. 
 സി .പി ഐ .എം എൽ റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ക്രാന്തി കിസാൻ സഭ, ഭൂസമരസമിതി എന്നിവരുടെ നേതൃത്വത്തിലാണ് തൊവരിമലയിൽ ഹാരിസൺ എസ്റ്റേറ്റിന് സമീപത്തെ മിച്ചഭൂമിയിൽ അവകാശം സ്ഥാപിച്ച് സമരം നടത്തിവന്നത്.
ബുധനാഴ്ച  രാവിലെയാണ് സമരക്കാരെ  ഒഴിപ്പിച്ചത്. ഇതാണ് പ്രതിഷേധത്തിന് കാരണം. കൊട്ടി കലാശ ദിവസമാണ് വളരെ രഹസ്യമായി തൊവരിമലയിൽ ഭൂമി കയ്യേറിയത്.
സമരത്തിന് വിവിധ മനുഷ്യാവകാശ പ്രവർത്തകർ പിന്തുണയുമായെത്തിയിരുന്നു. വയനാട്ടിൽ ആദിവാസികളുടെ ഭൂസമര ത്തിന് പതിറ്റാണ്ടുകളുടെ  പഴക്കമുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *