May 4, 2024

തൊവരിമല ഭൂസമരത്തിന് പുതിയ രൂപം: നൂറോളം പേർ വയനാട് കലക്ട്രേറ്റ് ഉപരോധിക്കുന്നു.

0
കൽപ്പറ്റ: തൊവരിമലയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച്  ഭൂസമരസമിതി പ്രവർത്തകർ വയനാട്  കളക്ട്രേറ്റ് ഉപരോധിക്കുന്നു. സി പി ഐ എം എൽ റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ക്രാന്തി കിസാൻ സഭ, ഭൂസമരസമിതി എന്നിവരുടെ നേതൃത്വത്തിൽ തൊവരിമലയിൽ ഹാരിസൺ എസ്റ്റേറ്റിന് സമീപത്തെ മിച്ചഭൂമിയിൽ അവകാശം സ്ഥാപിച്ച് നടത്തിവന്ന ഭൂസമരമാണ് ബുധനാഴ്ച  രാവിലെ ഒഴിപ്പിച്ചത്. ഇതാണ് പ്രതിഷേധത്തിന് കാരണം. തിരഞ്ഞെടുപ്പ്  പ്രചരണത്തിന്റെ കൊട്ടി കലാശ ദിവസമാണ് വളരെ രഹസ്യമായി തൊവരിമലയിൽ ഭൂമി കയ്യേറിയത്. ഇതിനിടയിൽ ബുധനാഴ്ച  ഉച്ചയോടെ വനം വകുപ്പ് പോലീസ് സഹായത്തോടെ സമരക്കാരെ അറസ്റ്റ് ചെയ്തത്. 1970 ൽ അച്യുതമേനോൻ സർക്കാറിന്റെ കാലത്ത് എച്ച് എം എൽ നിന്ന് പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും ഇതിനായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്നുമാണ് ഭൂസമര സമിതിയുടെ ആവശ്യം.  ഈ ആവശ്യമുന്നയിച്ച് വർഷങ്ങളായി സി.പി.ഐ.എം. എൽ. പ്രക്ഷോഭത്തിലാണ്.  .വൈകിട്ടാണ് നൂറോളം ആദിവാസികൾ കളക്ട്രേറ്റിന്റ പ്രധാന കവാടം ഉപരോധിച്ചത്. രാത്രി ഏറെ വൈകിയും സമരം തുടരുകയാണ്. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *