പരിഷത് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ വടുവഞ്ചാലിൽ
കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുപ്പത്തി എട്ടാം വയനാട് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ വടുവഞ്ചാൽ മിൽക്ക് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കും .
പരിഷത് കേന്ദ്ര നിർവാഹക സമിതി അംഗം ഡോ ബി എസ് ഹരികുമാർ ഉദ്‌ഘാടനം ചെയ്യും.
പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷത വഹിക്കും.
സെക്രട്ടറി പി ആർ മധുസൂദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി അനിൽകുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും .
ഒന്നാം ദിവസം രാത്രി സി എസ് ശ്രീജിത്ത്, റഫീഖ് ഇബ്രാഹിം എന്നിവർ നയിക്കുന്ന ഓപ്പൺ ഫോറം ഉണ്ടായിരിക്കും.
രണ്ടാം ദിവസം രാവിലെ രാവിലെ 11 മണിക്ക് ശാസ്ത്രജ്ഞൻ ഡോ എ ബിജുകുമാർ നടത്തുന്ന ശാസ്ത്ര പ്രഭാഷണം < ആരാണ് ഭാരതീയർ, ജീനുകൾ പറയുന്ന കഥ > ഉണ്ടായിരിക്കും.
സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു
ചെയർമാൻ : പി ഹരിഹരൻ
വൈസ് ചെയർമാൻ : കെ വി അനീഷ്
ജനറൽ കൺവീനർ : ജോളി സ്കറിയ
ജോയിന്റ് കൺ വീനർ : ചന്ദ്രൻ ടി വി
ട്രഷറർ : ജ്യോതി ബസു
അനുബന്ധ സെമിനാർ
സമ്മേളനത്തിന്റെ അനുബന്ധമായി മൂപ്പൈനാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കാലാവസ്ഥ വ്യതിയാനവും കാർഷിക വില്ലകളും എന്ന വിഷയത്തിൽ സെമിനാ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആർ യമുന ഉദ്‌ഘാടനം ചെയ്തു .
ഡോ :തോമസ് തേവര വിഷയാവതരണം നടത്തി .
പ്രമോദ് കടലി .. പി .ഒ. തോമസ് കെ ശിവദാസൻ ജോസഫ് ജോൺ എം കെ ദേവസ്യ പി ആർ മധുസൂദനൻ ടി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു .





Leave a Reply