August 11, 2026

സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

0
IMG_20190427_194529
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. 

പേര്യ പനന്തറ മണപ്പാട്ട് വര്‍ഗ്ഗീസിന്റെ ഭാര്യ മേരി(52) ആണ്  അപകട സ്ഥലത്ത് തൽക്ഷണം ദാരുണമായി   മരിച്ചത്.  ശനിയാഴ്ച വൈകുന്നേരം  ആറേകാലോടെ  മാനന്തവാടി കണിയാരം പാലാക്കുളിക്ക് സമീപമാണ് അപകടമുണ്ടായത്. .കണ്ണൂരില്‍ നിന്ന് ബത്തേരിക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സും സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വര്‍ഗ്ഗീസിനെ പരിക്കുകളോടെ മാനന്തവാടി  ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്കൂട്ടറിനെ  ബസ് മറികടക്കുന്നതിനിടെയാണ്   അപകടമുണ്ടായതെന്ന്  ദൃക്സാക്ഷികൾ പറഞ്ഞു. കൊയിലേരിയിലേക്ക് പോകുകയായിരുന്നു വർഗീസും ഭാര്യയും .മക്കൾ: മിനിമോൾ, ബിൻസി. മരുമക്കൾ: ജിതേഷ്, വിജേഷ്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *