August 13, 2026

ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച് ഉത്തരവിറക്കിയ നടപടി പ്രതിഷേധാർഹം: കേരള എൻ ജി.ഒ അസോസിയേഷൻ

0
IMG-20190429-WA0057
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ ക്ഷാമബത്ത കുടിശ്ശിക പണമായി നൽകുന്ന ഉത്തരവ് റദ്ദാക്കിയ നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ്. നിരന്തര പ്രക്ഷോഭങ്ങളുടേയും സത്യാഗ്രഹ സമരങ്ങളുടേയും ഫലമായാണ് ഒന്നര വർഷമായി കുടിശ്ശികയായ ക്ഷാമബത്ത ബഡ്ജറ്റിൽ പ്രഖ്യാപിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉത്തരവാകുകയും ചെയ്തത്, എന്നാൽ പോളിംഗ് കഴിഞ്ഞ ഉടനെ തന്നെ ഈ ഉത്തരവ് റദ്ദാക്കി കുടിശ്ശിക പിന്നീട് നൽകുമെന്ന് ഉത്തരവിറക്കിയത് അത്യന്തം പ്രതിഷേധാർഹമാണെന്ന് കേരള എൻ.ജി അസോസിയേഷൻ ആരോപിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. കെ. യൂസഫ്, ഗ്ലോറിൻ സെക്വീര, രാകേഷ് എം.എസ്, വി.ഡി തോമസ്, പി.ജെ ഷിജു, വിധു വി തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് അഭിജിത്ത് സി.ആർ, ബി.സുനിൽകുമാർ, വി.കെ ശശികുമാർ, റെജീസ് കെ തോമസ്, ബിജു ജോസഫ്, അരവിന്ദാക്ഷൻ എം.കെ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *