March 29, 2024

കുരുങ്ങുപനി വയനാട്ടിൽ 1231 പേര്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കി

0
   കുരങ്ങ് പനി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 1231 പേര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അപ്പപ്പാറ, ബേഗൂര്‍, മേഖലകളില്‍ മാത്രമായി 986 പേര്‍ക്ക് പ്രതിരോധകുത്തിവെയ്പ് നല്‍കിയിട്ടുണ്ട്.  700 ഡോസ് പ്രതിരോധവാക്‌സിന്‍ കരുതല്‍ശേഖരമായി  സൂക്ഷിച്ചിട്ടുണ്ട്.പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കുരങ്ങുപനി പിടിപെടുവാന്‍ സാദ്ധ്യതയുളള സ്ഥലങ്ങളിലും, മറ്റ് പ്രദേശങ്ങളിലും  ബോധവല്‍ക്കരണ ക്ലാസുകള്‍, ഐ.ഇ.സി. ബോര്‍ഡുകള്‍ ലഘുലേഖകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ അവബോധം നല്‍കുന്നുണ്ട്.  ജില്ലയില്‍ കുരങ്ങുപനി തടയുന്നതിന്റെ ഭാഗമായി കുരങ്ങ് ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഡസ്റ്റിംഗ് അടക്കമുളള പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. അപ്പപ്പാറ മേഖലയില്‍ കര്‍ണ്ണാടകയില്‍ കൂലിവേലയ്ക്ക് പോകുന്നവരും, നിത്യ സന്ദര്‍ശകരുമായ ആളുകള്‍ക്കാണ് കുരങ്ങുപനി അധികവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നതായി ജില്ലാ മെഡിക്കല്‍  ഓഫീസര്‍ പറഞ്ഞു. കാടുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനുളള വിമുഖത പൂര്‍ണ്ണമായ പ്രതിരോധ കുത്തിവെയ്പിന് തടസ്സമായി നിലനില്‍ക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.      കുരങ്ങുപനി സാദ്ധ്യതയുളള സ്ഥലങ്ങളിലും വനവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ പ്രതിരോധ കുത്തിവെയ്പ് സ്വീകരിക്കുക, ചെള്ള്, ഉണ്ണി, വട്ടുണ്ണി മുതലായവ ശരീരത്തില്‍ കടിക്കാത്ത വിധം ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം ധരിക്കുക, ചെള്ള്, ഉണ്ണി മുതലായവയെ അകറ്റുന്നതിനായുളള ലേപനങ്ങള്‍ ഉപയോഗിക്കുക.  ഗംബൂട്ട് ധരിക്കുക മുതലായവ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കുരങ്ങു ചത്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് ജീവനക്കാരെയോ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *