April 19, 2024

തൊവരിമല ഭൂസമരത്തെ പിന്തുണച്ച് കൂടുതൽ സംഘടനകൾ രംഗത്ത്

0
.കെ.രാധാകൃഷ്ണൻ
.
തൊവരിമലയിലെ സർക്കാർ ഏറ്റെടുത്തിരുന്ന മിച്ചഭൂമി ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ച് കൊടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും, സമര നേതാക്കളെ ജയിലിൽ നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും മെയ് നാലിന് ആദിവാസി സംഘടനാ നേതാവ് എം.ഗീതാനന്ദന്റെ നേതൃത്വത്തിൽ കല്പറ്റ കലക്ടറേറ്റിലേക്ക്  വിവിധ ജനകീയ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് മാർച്ച്  നടത്തുന്നുണ്ട്. 
        തൊവരിമല ഭൂസമര സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ നടക്കുന്ന സമരം ഏഴാം ദിവസം പിന്നിട്ടിരിക്കുകയാണ്.  സമരത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ഇന്ത്യൻ ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ , ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന  പ്രസിഡന്റ് അമ്മിണി.കെ വയനാട്,  നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻെറൈറ്റ്റ്സ് ഓർഗനൈസേഷൻസ്
സംസ്ഥാന സെക്രട്ടറി റെനി അലൈൻ എന്നിവർ പ്രസംഗിച്ചു. വിവിധ ആദിവാസി ഊരുകളിൽ നിന്ന്  ധാരാളം പേർ ഇന്നും സമരത്തിലണി ചേർന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *