May 30, 2026

ജി.ഐ.ഒ. ടീന്‍സ് മീറ്റ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

0
Photo-GIO
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 'റബ്ബിന്‍ ചാരെ ഫിര്‍ദൗസില്‍ 'തലക്കെട്ടില്‍കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ജി.ഐ.ഒ ജില്ലാ കമ്മിറ്റി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.
       സുല്‍ത്താന്‍ ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളില്‍ വെച്ച് നടത്തിയ ടീന്‍സ് മീറ്റിന്‍റെ ഉദ്ഘാടനം മലയാളത്തിലെ ആദ്യത്തെ വനിതാ ട്രൈബല്‍ സംവിധായക ലീല സന്തോഷ് നിര്‍വഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു മായി ക്യാമ്പില്‍ 60 ഓളം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. നിസ്താര്‍ കീഴുപറമ്പ്, ഇംതിയാസ് വാഴക്കാട്, അബ്ദുല്‍ വാസിഹ് ധര്‍മഗിരി, എ.ടി ഷറഫുദ്ദീന്‍, ലസീജ, തബ്ഷീറ സുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാകായിക മത്സരങ്ങള്‍, ബല്‍ക്കീസ് ബാനു, ശ്രീലങ്ക ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിച്ചു.
      ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡന്‍റ് മലിക് ഷഹബാസ് സമാപനം നടത്തി സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ സമിതിയംഗം അദീല, എസ് ഐ ഒ ജില്ലാ സമിതിയംഗം ജുബിന്‍ഷാ തുടങ്ങിയവര്‍ സംസാരിച്ചു.
     ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഒ.വി ഷഫ്ന, വൈസ്.പ്രസിഡന്‍റ് ഷര്‍ബിന, ജോ. സെക്രട്ടറി ജുവൈരിയ, പ്രോഗ്രാം കണ്‍വീനര്‍ നഈമ ആബിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *