May 30, 2026

മടവൂർ സി.എം. സെന്റർ വയനാട്ടിൽ മൂന്ന് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുടങ്ങുന്നു.

0
IMG-20190430-WA0030
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മടവൂർ സി.എം. സെന്റർ വയനാട്ടിൽ മൂന്ന് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുടങ്ങുന്നു. 

ബത്തേരി കോളിയാടി, കുപ്പാടിത്തറ, പരിയാരം  എന്നിവിടങ്ങളിൽ സി എം സെന്റർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ആരംഭിക്കുമെന്ന് ഭാരവാഹികൾ  വാർത്താസമ്മേളനത്തിൽ    അറിയിച്ചു. കോഴിക്കോട് ജില്ലയിലെ  മടവൂർ കേന്ദ്രമായി  പ്രവർത്തിക്കുന്ന സിഎം  മെമ്മോറിയൽ സെന്ററിന്റെ വിദ്യഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ മൂന്ന് സ്ഥാപനങ്ങൾ ആരംഭിക്കുന്നത്.എസ്.എസ്.എൽ.സിയിൽ മികച്ച വിജയം നേടിയ  വിദ്യാർത്ഥികൾക്ക് പ്ലസ് വൺ, പ്ലസ് ടു പഠനവും പി.ജി പൂർത്തിയാക്കുമ്പോൾ മത രംഗത്ത്  മുഖ്തസർ ബിരുദവും ഇംഗ്ലീഷ്, അറബി ഭാഷകളിൽ കമ്മ്യൂണിക്കേഷൻ സ്കില്ലും പ്രസംഗം  എഴുത്ത് കലകളിൽ പ്രാവണ്യവും നൽകുന്ന വിധത്തിൽ സിലബസ് പ്ലാനും ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ റ്റി.കെ അബ്ദുറഹിമാൻ ബാഖഫി, ആലി മുസ്ലിയാർ കോളിയാടി, എൻ.അബൂബക്കർ ഹാജി മടവൂർ, വി. ഉസ്മാൻ സഖാഫി കുപ്പാടിത്തറ, എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *