March 29, 2024

മാനന്തവാടി നഗരസഭയിലെ രണ്ട് സർക്കാർ സ്കൂളുകൾക്ക് നഗരസഭ സ്വന്തമായി ബസ് നൽകി.

0
Img 20190701 Wa0323.jpg

മാനന്തവാടി:
മാനന്തവാടി നഗരസഭയിലെ രണ്ട് സർക്കാർ സ്കൂളുകൾക്ക് നഗരസഭ സ്വന്തമായി ബസ് നൽകി. മാനന്തവാടി നഗരസഭയുടെ 2018-19 വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ വകയിരുത്തിയാണ് രണ്ട് സ്കൂൾ ബസുകൾ വാങ്ങിയത്.നഗരസഭയിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളായ ഗവ: യു പി സ്കൂളിനും, മാനന്തവാടിഗവ: ഹയർ സെക്കണ്ടറി സ്കൂളിനുമാണ് ബസ് ലഭിച്ചത്.നൂറു കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഇരു വിദ്യാലയങ്ങളും മാനന്തവാടിയിലെ ഏറ്റവും പ്രഗൽഭമായ വിദ്യാലയങ്ങളാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന ഗവ: ഹയർ സെക്കണ്ടറി സ്കൂളും ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗവ.യു പി സ്കൂളും അക്കാദമിക നിലവാരത്തിൽ ജില്ലയിൽ തന്നെ മുൻപന്തിയിലാണ്. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 2 വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി പൊതു വിദ്യാലയങ്ങൾ വിദ്യാർത്ഥികളും രക്ഷകർത്താക്കളും തിരഞ്ഞെടുക്കുമ്പോളും പട്ടികവർഗ്ഗ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഭൂരിഭാഗം വിദ്യാർത്ഥികളും സ്കൂളിലെത്തിപ്പെടാൻ ബുദ്ധിമുട്ടനുഭവിച്ചിരുന്നു.എന്നാൽ നഗരസഭയുടെ ഈ പദ്ധതിയിലൂടെ കുട്ടികൾക്കും മാതാപിതാക്കൾക്കും ആശ്വാസമായിരിക്കുകയാണ്. ചെറുവാഹനങ്ങളിൽ കുത്തിനിറച്ചും,
വിദൂരത്ത് നിന്നും കാൽനടയായും എത്തിക്കൊണ്ടിരുന്ന സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്ക് കൃത്യസമയത്ത് സ്കൂളിലെത്താനാകും.
യുപി സ്കൂൾ ബസിന് 28 ഉം, ഹയർ സെക്കണ്ടറി സ്കൂൾ ബസിന് 35 ഉം സീറ്റാണുള്ളത്. നിത്യേന രാവിലെയും വൈകിട്ടും രണ്ട് ട്രിപ്പ് വീതം നിശ്ചിത സമയങ്ങളിൽ  വിദ്യാർത്ഥികളെ കൂട്ടാൻ ബസ് എത്തും. യാത്ര ദുരിതമനുഭവിക്കുന്ന ആദിവാസി കോളനികളിലെ വിദ്യാർത്ഥികൾ ഒന്നടങ്കം സ്കൂൾ ബസുള്ളതിനാൽ ക്ലാസിലെത്താൻ തയ്യാറാകുന്നു എന്നതാണ് ഏറ്റവും പ്രത്യേകത,
200 ഓളം വിദ്യാർത്ഥികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
സ്കൂൾ മേലധികാരിയുടെ പേരിലാണ് വാഹനം അനുവദിച്ചതും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചതും.
ജില്ലയിലെ മറ്റ് സർക്കാർ സ്കൂളുകൾക്കൊന്നും സ്വന്തമായി സ്കൂൾ ബസില്ല.
നഗരസഭ കഴിഞ്ഞ വാർഷിക പദ്ധതിയിൽ തുക വരുത്തുകയും സ്കൂളുകൾക്കായി ബസ് വാങ്ങുന്നതിന് സർക്കാരിൽ നിന്നും പ്രത്യേക അനുമതി  ലഭിക്കുന്നത്  നഗരസഭയുടെ നിരന്തര പരിശ്രമത്തിലൂടെയാണ്.  
സ്കൂൾ പിറ്റി എ യ്ക്കാണ് അതത് ബസുകളുടെ നടത്തിപ്പ് ചുമതല.

മാനന്തവാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനുള്ള ബസിന്റെ താക്കോൽ ദാനം നഗരസഭ ചെയർമാൻ വി ആർ പ്രവീജ് നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ എം അബ്ദുൾ അസീസ് താക്കോൽ ഏറ്റുവാങ്ങി, പി ടി എ പ്രസിഡണ്ട് വി കെ തുളസീധരൻ അധ്യക്ഷനായി, വൈസ് ചെയർപേഴ്സൺ ശോഭ രാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ടി ബിജു, ശാരദ സജീവൻ വാർഡ് കൗൺസിലർമാരായ അബ്ദുൾ ആസിഫ്, സ്വപ്ന ,ഹെഡ്മാസ്റ്റർ തോമസ് മാത്യു, പി മുഹമ്മദലി എന്നിവർ സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *