August 14, 2026

ലഹരി ഉപയോഗത്തിന്നെതിരെ ശക്തമായ പോരാട്ടമാവശ്യം: ഗുരുധർമ്മ പ്രചരണ സഭ

0
IMG-20190702-WA0295.jpg
By ന്യൂസ് വയനാട് ബ്യൂറോ
   മാനന്തവാടി :സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന്നെതിരെ ശക്തമായ പോരാട്ടവും നിരന്തര ബോധ വൽക്കരണവും  അനിവാര്യമാണെന്ന് ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ പ്രസിഡണ്ട് സി കെ മാധവൻ അഭിപ്രായപ്പെട്ടു. മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .   എം എൻ സോമന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ ആർ ഗോപി .എൻ മണിയപ്പൻ, വിദ്യാധരൻ വൈദ്യർ, വെള്ള സോമൻ ,പ്രേമരാജൻ ചിക്കല്ലൂർ  എന്നിവർ സംസാരിച്ചു. 
     പുതിയ ഭാരവാഹികളായായി എം എൻ സോമൻ പ്രസിഡണ്ട് വിദ്യാധരൻ വൈദ്യർ വൈസ് പ്രസിഡണ്ട്.മുജീബ് റഹ്മാൻ ജനറൽ സെക്രട്ടറി ' ട്രഷററായി പ്രേമരാജൻ ചിക്കല്ലൂർ ജോയന്റ് സെക്രട്ടറി എ കെ തങ്കമ്മയും  എൻ മണിയപ്പൻ  ,കെ. ആർ ഗോപി  വെള്ളസോമൻ,  കെ. കെ.  ശശിധരൻ  എന്നിവരെ കമ്മറ്റിയയങ്ങളായും  തിരഞ്ഞെടുത്തു. ജൂലായ് ആറിന് കൽപ്പറ്റയിൽ നടക്കുന്ന ജില്ലാ യോഗം വിജയിപ്പിക്കാനും  ഏഴിന് പത്തുമണിക്ക് മൂന്നാനക്കുഴി  
 സെൻട്രൽ സ്കൂളിൽ  നടക്കുന്ന ജില്ലാ കൺവെൻഷൻ വിജയിപ്പിക്കാനും തീരുമാനിച്ചു മുജീബ് റഹ്മാൻ സ്വാഗതവും  ഏ.കെ തങ്കമ്മ നന്ദിയും പറഞ്ഞു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *