April 26, 2026

ജോലിസ്ഥലത്തെ മാനസിക സംഘർഷമെന്ന് സംശയം: സൈനികൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു.

0
47.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഇന്ത്യൻ ആർമിയിലെ നായ്ക് തസ്തികയിൽ  സേവനം ചെയ്യുന്ന സൈനികൻ  വീടിനുള്ളിൽ തൂങ്ങി മരിച്ചു.വെള്ളമുണ്ട മൊതക്കര മൈലാടുംകുന്ന് അത്തിമറ്റത്തിൽ ബേബിയുടെ മകൻ പ്രെയ്സ് ( 26) ആണ് മരിച്ചത്. ജോലി  സ്ഥലത്തെ മാനസിക സംഘർഷമാണ് മരണ കാരണമെന്ന് സംശയിക്കുന്നു.  ഡൽഹിയിൽ ഇന്ത്യൻ ആർമിയുടെ  ബേസ് ഹോസ്പിറ്റലിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. എല്ലാവരോടും നല്ല ബന്ധത്തിലായിരുന്ന പ്രെയ്സ് അവധിക്ക് വന്ന ശേഷം പുറത്തിറങ്ങുന്നതും ആളുകളോട് സംസാരിക്കുന്നതും കുറവായിരുന്നു. ആറ് വർഷമായി സൈന്യത്തിലാണ്. അവിവാഹിതനാണ്. രാവിലെ ഒമ്പതര വരെ വാട്സ് ആപ്പിൽ ഓൺ ലൈനിൽ ഉണ്ടായിരുന്നതായി പറയുന്നു. വീട്ടിൽ മറ്റെല്ലാവരും  തൊട്ടടുത്ത വീട്ടിൽ ഗൃഹ പ്രവേശനത്തിന് പോയ സമയത്താണ് ആത്മഹത്യ ചെയ്ത് 
 അമ്മ ലൗസി.ഏക സഹോദരി സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയാണ്. 
വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *