May 1, 2024

വെള്ളമുണ്ട സെന്റ് തോമസ് ഇടവകയിൽ ദുക്റാന തിരുനാൾ ആചരിച്ചു.

0
Img 20190703 Wa0171.jpg
സെന്റ് തോമസ് ഡേ ആചരിച്ചു.
 മാനന്തവാടി: വെള്ളമുണ്ട  സെന്റ് തോമസ് ഇടവകയിൽ ഭാരതത്തിന്റെ അപ്പസ്തോലനായ സെന്റ് തോമസിനെ അനുസ്മരിച്ച് ദുക്റാന തിരുനാൾ ആചരിച്ചു. ആറ് പതിറ്റാണ്ടിന്റെ കുടിയേറ്റ ചരിത്രമുള്ള ഇടവകയിൽ  പരമ്പരാഗതമായി സെന്റ് തോമസ് ഡേ ആചരിച്ചു വരാറുണ്ട്.  ദിവ്യബലി, പൊതുസമ്മേളനം ,വിവിധ കലാപരിപാടികൾ  എന്നിവയും വിളവെടുപ്പിന്റെ ആഘോഷമായി തമുക്ക് നേർച്ചയും ഉണ്ടായിരുന്നു. നേന്ത്ര പഴവും അരിപ്പൊടിയും  മറ്റ് ഫലങ്ങളും  ചേർത്തുണ്ടാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണമാണ് തമുക്ക്.  തോമസ് നാമധാരികളെയും വിവാഹ ജീവിതത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയവരെയും  എൻപത് വയസ്സ് കഴിഞ്ഞ മാതാപിതാക്കളെയും  വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. സൺഡേ സ്കൂൾ, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾ ഇടവക വികാരി ഫാ. തോമസ് ചേറ്റാനിയിൽ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ പ്രധാനാധ്യാപകൻ റെജിമോൻ പുന്നോലിൽ അധ്യക്ഷത വഹിച്ചു. വർക്കി കുഞ്ഞിപ്പടവിൽ, ജോസ് പുതുപ്പള്ളിൽ, റിബിൻ ബേബി കുന്നുമ്മൽ, ലിറ്റി ഫ്ലവർ സേവ്യർ,  അൽന ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *