June 13, 2026

കെഎസ്ആര്‍ടിസി ബസ്സിനു നേരെ കാട്ടാനയുടെ ആക്രമണം

0
51.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ബത്തേരി പുല്‍പ്പള്ളി റോഡില്‍ പാമ്പ്രക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു നേരെ കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെ പുലര്‍ച്ചയോടെയായിരുന്നു ആക്രമണമുണ്ടായത്. പെരിക്കല്ലൂരില്‍ നിന്നും കോഴിക്കോടെക്കു പോകുന്ന ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ബസ്സിന്റെ മുന്‍ ഭാഗത്തെ ഗ്രില്ലും ഇന്റേണല്‍ എയര്‍ കൂളറും ആക്രമണത്തില്‍ തകര്‍ന്നു. ബസ്സിലെ യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് കാട്ടാന പിന്‍മാറിയത്. യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news