July 16, 2026

കാട്ടിക്കുളം പുളിമൂട് കുന്നിൽ കാട്ടാന ശല്യം രൂക്ഷം. ഒരാഴ്ച്ചക്കിടെ ലക്ഷങ്ങളുടെ കൃഷിനാശം

0
IMG-20190706-WA0497.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
അതിർത്തി ഗ്രാമങ്ങളിൽ കാട്ടാന ശല്യം രൂക്ഷം: ലക്ഷങ്ങങ്ങളുടെ കൃഷിനാശം.
മാനന്തവാടി: 
തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം പുളിമൂട് കുന്നിൽ കാട്ടാന ശല്യം രൂക്ഷം. ഒരാഴ്ച്ചക്കിടെ ലക്ഷങ്ങളുടെ കൃഷിനാശം.    പുളിമൂട് കുന്ന് ഭാഗങ്ങളിലാണ് കാട്ടാനകൾ തമ്പടിച്ച് കൃഷി നാശം വരുത്തുന്നത് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രദേശത്തെ ശിവദാസൻ തമ്പാൻ ജോസഫ് ഗിരീഷ് സുകുമാരൻ കുഞ്ഞുമോൻ എന്നിവരുടെ നേന്ത്രവാഴ ,തെങ്ങ് ,കവുങ്ങ് ,കൊക്കോ ,കുരുമുളക് താങ്ങ് മരങ്ങൾ എന്നിവയാണ്  കാട്ടാന നശിപ്പിച്ചത്. നിരന്തരമായി  കാട്ടാന ശല്യം രൂക്ഷമാകുന്നതിനാൽ കർഷകർ വൻ പ്രതിസന്ധിയാണ് നേരിടുന്നത് .പ്രതിഷേധം കാരണം ബേഗൂർ റെയിഞ്ച് ഓഫീസർ അബ്ദുൾ സമദ് കൃഷിയിടം സന്ദർശിച്ച് അർഹമായ നഷടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകി.  എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനുളളിൽ വന്യ ജീവികളാൽ കൃഷി നാശം സംഭവിച്ചവർക്ക് ഒരു രൂപ പോലും ലഭിക്കാത്തതും കർഷകരെ വിഷമത്തിലാക്കുന്നുണ്ട്. നാളെ ഡി എഫ് ഒ സംഭവസ്ഥലം സന്ദർശിക്കുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി കാവൽക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ലന്നും ഇവർ പറയുന്നു.
 കാട്ടിക്കുളം വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം പഞ്ചായത്ത് ഗ്രൗണ്ടിൽ പരാതിപെട്ടിട്ടും നടപടിയില്ലന്ന് സമീപവാസികൾ  പറഞ്ഞു. തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിംഗ് കോപ്ലക്സിന്റെ ഗ്രൗണ്ടിലാണ് മാസങ്ങളായി കുടിവെള്ളം ഒഴുകിചളികുളമായത് മഴ പെയ്യുന്നുണ്ടെങ്കിലും കുടിവെള്ളമില്ലാതെ നിരവതി കുടുംബങ്ങളാണ് കഷ്ടപെടുന്നത് എന്നാൽ സംസ്ഥാനത്ത് തന്നെ മികച്ച കായിക താരങ്ങളുള്ള കാട്ടിക്കുളം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് പരീശീലനം നടത്താൻ കഴിയാത്ത അവസ്ഥയാണ് നിരവതി തവണ പരാതി നൽകിയിട്ടും ജലവിഭവ വകുപ്പോ ഗ്രാമപഞ്ചാത്തൊ തിരിഞ്ഞു പോലും നോക്കുന്നില്ലന്ന് ഇവർ പറയുന്നു അടുത്ത കാലത്താണ് മുഖ്യമന്ത്രി ഷോപ്പിംഗ്‌ ഹാൾ ഉദ്ഘാടനം നിർവഹിച്ചത് ചുറ്റിലും അനധികൃത മണ്ണ് കൊണ്ടിട്ടതിനാൽ മഴവെള്ളത്തിൽ ഒലിച്ച് ഗ്രൗണ്ട് ചളികുളമായ അവസ്ഥയാണ് നേരിടുന്നത് ഉപജില്ലാ കായികോൽസവങ്ങളും മറ്റ് കായിക പരീശീലന ങ്ങളും നടത്തുന്നതും പഞ്ചായത്ത് ഗ്രൗണ്ടിലാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *