March 29, 2024

കേര ക്രിസ്റ്റല്‍ ബ്രാന്റ് വെളിച്ചെണ്ണ നിരോധിച്ചു

0
Cocunut Oil.jpg
പാലക്കാട് ആഫിയ കോക്കനട്ട് ഓയില്‍ മില്‍ എന്ന സ്ഥാപനം ഉല്‍പാദിപ്പിച്ച് പായ്ക്കുചെയ്ത കേര ക്രിസ്റ്റല്‍ ബ്രാന്റ് വെളിച്ചെണ്ണ നിലവാരമില്ലാത്തതും തെറ്റായ ബ്രാന്‍ഡോടുകൂടിയതുമാണെന്ന ഫുഡ് അനലിസ്റ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരനിയമം 2006 ലെ വകുപ്പുകളനുസരിച്ച് ജില്ലയില്‍ നിരോധിച്ചു. കൂടാതെ പാലക്കാട് ജില്ലയിലുളള ആഫിയ കോക്കനട്ട് മില്ലില്‍ നിന്നും ഉല്‍പാദിപ്പിച്ച് പായ്ക്കുചെയ്ത് വിതരണം നടത്തിയിരുന്ന കേര ക്ലാസിക്, കേര ക്യൂന്‍, ഗ്രാന്റ് കുറ്റ്യാടി, കേര പ്രൗഡ്, കേര ഭാരത് തുടങ്ങിയ ബ്രാന്റുകളും നിരോധിച്ചിട്ടുണ്ട്.   അതോടൊപ്പം സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സും (ലൈസന്‍സ് നമ്പര്‍ 11316009000742) റദ്ദുചെയ്തതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. മായം കലര്‍ന്നതും ഗുണനിലവാരമില്ലാത്തതുമായ വെളിച്ചെണ്ണകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ കൈക്കൊളളുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ വര്‍ഗ്ഗീസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *