April 26, 2024

വുമണ്‍ എക്‌സൈസ് ഓഫീസര്‍ പുന:പരീക്ഷ

0

എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയ്ക്ക് (കാറ്റഗറി നം.501/17) കോഴിക്കോട് ജില്ലയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് 2018 ഫെബ്രുവരി 24 ന് നടന്ന പരീക്ഷ എഴുതിയ 15153 ഉദ്യോഗാര്‍ത്ഥികളെയും കണ്ണൂര്‍ ജില്ലയിലേക്ക് അപേക്ഷിച്ച് കണ്ണൂര്‍ ജില്ലയിലെ 2526 ാം നമ്പര്‍ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയിരുന്ന റജിസ്റ്റര്‍ നമ്പര്‍ 461465,461466, 461468,461472,461473 എന്നീ 5 ഉദ്യോഗാര്‍ത്ഥികളേയും മലപ്പുറം ജില്ലയിലേയ്ക്ക് അപേക്ഷിച്ച് കോഴിക്കോട് 2399 ാം നമ്പര്‍ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ റജിസ്റ്റര്‍ നമ്പര്‍ 428126 എന്ന ഉദ്യോഗാര്‍ത്ഥിക്കും പുന പരീക്ഷ നടത്തും.  ജൂലൈ 27ന് നടക്കുന്ന എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍/എക്‌സൈസ് ഓഫീസര്‍ (എന്‍.സി.എ. നോട്ടിഫിക്കേഷന്‍)(കാറ്റഗറി നമ്പര്‍196/2018മുതല്‍205/2018 വരെ) എന്ന തസ്തികയുടെ ഒഎംആര്‍ പൊതു പരീക്ഷയൊടൊപ്പമാണ്  പുന:പരീക്ഷ നടത്തുകയെന്ന് കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഡ്മിഷന്‍ ടിക്കറ്റ് പ്രെഫൈലില്‍ ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *