July 16, 2026

മുത്തങ്ങയിൽ വീണ്ടും മയക്ക് മരുന്ന് വേട്ട: ലഹരി ഗുളികകൾ പിടികൂടി.

0
IMG-20190709-WA0434.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:  മുത്തങ്ങയിൽ വീണ്ടും മയക്ക് മരുന്ന് വേട്ട: ലഹരി ഗുളികകൾ പിടികൂടി. 

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ്  KL 15 A 423  മൈസൂർ – കോഴിക്കോട്  കേരള ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്നും  775   എണ്ണം (418 ഗ്രാം ) ട്രമഡോൾ അടങ്ങിയ ലഹരി  ഗുളികകൾ പിടികൂടിയത്.  ഗുളികകൾ  കടത്തുകയായിരുന്ന കോഴിക്കോട് പുതിയറ സ്വദേശികളായ ഹംസകോയയുടെ  മഷൂദ്, (26), അലക്സാണ്ടറിന്റെ   മകൻ നൈജൽ റിറ്റ്സ് (26)  എന്നിവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി. എസ്സ്. നിയമ പ്രകാരം കേസ് എടുത്തു. കോഴിക്കോട് പുതിയറ കേന്ദ്രീകരിച്ചുള്ള ലഹരി ഗുളിക വിൽപ്പനക്കാർക്കായി മൈസൂറിൽ നിന്നും കോഴിക്കോട്ടേക്ക് സ്ഥിരമായി ലഹരി ഗുളിക കടത്തുന്നവരാണ് പ്രതികളെന്നറിയുന്നു. ഇത്ര അധികം അളവിൽ ലഹരി ഗുളികകൾ കൈവശം വെച്ച് കടത്തിക്കൊണ്ടുവന്നത് 20 വർഷംവരെ തടവും 2 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മജു.ടി.എം, എക്സൈസ് ഇൻസ്പെക്ടർ എസ്സ്.ബൈജു, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഷാജി.പി, സിവിൽ എക്സൈസ്  ഓഫീസർ പ്രിൻസ്.ടി.ജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *