April 20, 2024

വൈദ്യുതി ചാർജ്: യൂത്ത് കോൺഗ്രസ് പ്രതിഷേധചൂട്ട് സംഘടിപ്പിച്ചു .

0
Img 20190711 Wa0058.jpg
മാനന്തവാടി: 
കേരള ജനതക്ക് ഇരുട്ടടി നൽകി കൊണ്ട് വൈദ്യുതി ചാർജ് യൂണിറ്റിന് 40 പൈസ വർദ്ധിപ്പിച്ച ഇടതു പക്ഷ സർക്കാറിന്റെ ഇരുട്ടടി നയത്തിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധചൂട്ട് സംഘടിപ്പിച്ചു. വൈദ്യുതി ചാർജ് വര്‍ദ്ധിപ്പിച്ചതിലൂടെ ഉപഭോക്താക്കളുടെ കയ്യില്‍ നിന്നും 11.8% തുകയാണ് അധികമായി ഈടാക്കുന്നത്.മൊത്തം വൈദ്യുതിചാര്‍ജ്ജിന്റെ കണക്ക് കൂട്ടുമ്പോള്‍ 8.4% വര്‍ദ്ധനവ് വന്നിരിക്കുകയാണ്.ഏതാണ്ട് മൂവ്വായിരം കോടി രൂപ വൈദ്യുതി ബോര്‍ഡിന് പിരിഞ്ഞുകിട്ടാനിരിക്കെ അതെല്ലാം സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും പൊതുമേഖലാസ്ഥാപനങ്ങളുടേയും പേരുപറഞ്ഞ് ഒരു രൂപ പോലും പിരിച്ചെടുക്കാതെ എത്രയും പെട്ടെന്ന് വൈദ്യുതി ബോര്‍ഡിനെ രക്ഷപ്പെടുത്തണമെന്ന പേരില്‍ കേരളത്തിലെ പാവപ്പെട്ട ഉപഭോക്താക്കളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി ജനങ്ങളെ ദ്രോഹിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.2019-20 വര്‍ഷത്തെ കേന്ദ്രബജറ്റില്‍ പെട്രോള്‍ ഡീസല്‍ വില ക്രമാതീതമായി വര്‍ദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ കഷ്ടപ്പെടുത്തുമ്പോള്‍ കേരളത്തിലെ പിണറായി സര്‍ക്കാര്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ചവന് തുല്ല്യം കേരളത്തിലെ ജനങ്ങളുടെമേല്‍ വൈദ്യുതി വര്‍ദ്ധനവ്കൂടി വരുത്തിവെച്ച് ജനവിരുദ്ധ സമീപനവുമായി മുന്നോട്ട് പോകുകയാണെന്നും വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകുമെന്നും യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് സംസാരിച്ചു.മണ്ഡലം പ്രസിഡണ്ട് പി.കെ.ജയരാജൻ അധ്യക്ഷത വഹിച്ചു.
ശശികുമാർ.വി.കെ,
വൈഷ്ണവ്,അജയൻ,
സജിവെട്ടിക്കൽ,ജിജോ ജോൺ,ജയേഷ്,ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *