April 19, 2024

ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്പ്ലാഷ് ബി ടു ബി മീറ്റ്.

0
Img 7974.jpg
ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്പ്ലാഷ് ബി ടു ബി മീറ്റ്. 
കൽപ്പറ്റ:   വയനാട് മഴ മഹോത്സവമായ സ്പ്ലാഷ് 2019-ന്റെ ഭാഗമായി  നടത്തിയ ബി ടു ബി മീറ്റ്  കേരളത്തിൽ ടൂറിസം മേഖലക്ക്  കരുത്ത് പകരുന്നതായി. കേരള ടൂറിസം വകുപ്പും  വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും ചേർന്നാണ് സ്പ്ലാഷ് ഒമ്പതാം പതിപ്പിന്റെ ഭാഗമായി വയനാട് വൈത്തിരി വില്ലേജിലാണ് ബി ടു ബി മീറ്റ് നടത്തിയത്. കർണാടകത്തിൽ നിന്ന് കൂർഗ് ടൂറിസം അസോസിയേഷനും വയനാടിന് പുറത്ത് നിന്ന് കണ്ണൂർ രാജ്യാന്തര വിമാന താവളം അടക്കം 106 സംരംഭങ്ങൾ സെല്ലർ വിഭാഗത്തിലും  രാജ്യാന്തര ടൂർ ഓപ്പറേറ്റർമാർ അടക്കം  253    സംരംഭകർ ബയർ വിഭാഗത്തിലും  ബി ടു ബി മീറ്റിൽ പങ്കെടുത്തു. 
      
      രാവിലെ പരിപാടി  കേരള ടൂറിസം ഡയറക്ടർ  ബാലകിരൺ ഉദ്ഘാടനം ചെയ്തു.  ടൂറിസം ഡയറക്ടറെ കൂടാതെ  ടൂറിസം സെക്രട്ടറി  റാണി ജോർജ്  , ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന  കോഡിനേറ്റർ  കെ.രൂപേഷ് കുമാർ തുടങ്ങിയവർ മുഴുവൻ സമയം ബി ടു ബി മീറ്റിൽ  പങ്കെടുത്തു. മഴക്കാല ടൂറിസം വികസനത്തിൽ മാത്രമല്ല ടൂറിസം മേഖലയുടെ സുസ്ഥിര വികസനത്തിനും മലബാറിന്റെയും പ്രത്യേകിച്ച്, വയനാടിന്റെയും  ടൂറിസം വളർച്ചക്കും  കൂടുതൽ ജനപങ്കാളിത്തത്തിനും  സ്പ്ലാഷ് മഴ മഹോത്സവം വഴിതെളിച്ചിരിക്കയാണന്ന് ടൂറിസം സെക്രട്ടറി  റാണി ജോർജ് പറഞ്ഞു. പ്രളയാനന്തരമുള്ള ടൂറിസം സാധ്യതകൾ തുറന്ന സ്പ്ലാഷ്  മലബാറിൽ പുതിയ നാഴിക കല്ലായി മാറിയെന്ന് ടൂറിസം ഡയറക്ടർ  ബാലകിരൺ    പറഞ്ഞു.  
      ഉത്തരവാദിത്വ ടുറിസം മിഷന്റെ നേതൃത്വത്തിൽ  സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന   പുതിയ പദ്ധതികൾക്ക് സ്വീകാര്യത വർദ്ധിച്ചതായി മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *