August 14, 2026

കുഞ്ഞോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടവും ടോയ്ലറ്റ് ബ്ലോക്കും നാളെ നാടിന് സമർപ്പിക്കും.

0
IMG-20190717-WA0146.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: പ്രളയത്തിൽ തകർന്ന കുഞ്ഞോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടവും ടോയ്ലറ്റ്  
ബ്ലോക്കും പുനർനിർമിച്ചു. മദ്രാസ് വൈ.എം.സി.എയുടെ നേതൃത്വത്തിൽ 40 ലക്ഷം രൂപ 
ചെലവഴിച്ചാണ് പ്രളയത്തിൽ തകർന്ന സ്കൂൾ മതിലും മൂന്നു പുതിയ ക്ലാസ് മുറികളും 
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടൊയ്​ലറ്റ് ബ്ലോക്കുകളും പുനർനിർമിച്ചത്. 
പെയിന്റിംഗ്  പൂർത്തിയാക്കിയ കെട്ടിടങ്ങൾ വെള്ളിയാഴ്ച ഉച്ചക്ക് 12ന് നടക്കുന്ന ചടങ്ങിൽ സ്കൂൾ 
അധികൃതർക്ക് കൈമാറും. വൈ.എം.സി.എ ഇന്ത്യയുടെ നാഷനൽ കൗൺസിൽ പ്രസിഡൻറ് 
ജസറ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്യും. മദ്രാസ് വൈ.എം.സി.എ പ്രസിഡൻറ് 
അഡ്വ. ജെ. മാർട്ടിൻ കെന്നഡി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറിയും സി.ഇ.ഒ യുമായ അസിർ 
പാണ്ഡ്യൻ, വൈസ് പ്രസിഡണ്ട്  എം.എം. സെൽവകുമാർ എന്നിവർ പങ്കെടുക്കും. കൽപറ്റയിൽ നടന്ന 
പത്രസമ്മേളനത്തിൽ  പ്രോജക്ട് കോ-ഓർഡിനേറ്റർമാരായ രാജീവ് ജോർജ്, ജിഡിയോൺ 
തങ്കരാജ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *