August 15, 2026

വാളാട് ടൗണിൽ കഞ്ചാവ് ചെടി കണ്ടെത്തി.

0
IMG-20190717-WA0257.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വാളാട്  ടൗണിൽ കഞ്ചാവ്   ചെടി  കണ്ടെത്തി.

വലിയ  പാലത്തിനു  സമീപം  ഓട്ടോ  സ്റ്റാൻഡിന്റെ എതിർ  വശത്തായിട്ടാണ്  അര  മീറ്റർ  പൊക്കത്തിലുള്ള ചെടി  ഓട്ടോ   ഡ്രൈവറുടെ  ശ്രദ്ധയിൽ  പെട്ടത്. ആരുടേയും  പേരിൽ കേസ്  എടുത്തിട്ടില്ല, പൊതു സ്ഥലത്തായതിനാൽ  വില്പനക്കാരുടെയോ  ഉപയോഗിക്കുന്നവരുടെയോ കയ്യിൽ  നിന്നും  വിത്ത്  വീണ്  മുളച്ചതാകാനാണ്  സാധ്യതയെന്ന്  പോലീസ്  പറഞ്ഞു. ടൗൺ   കേന്ദ്രീകരിച്ചു വലിയ  തോതിലുള്ള കഞ്ചാവ്  വില്പന  നടക്കുന്നതിന്റെ  തെളിവായിട്ടുവേണം ഇതിനെ  കാണാൻ. മാസങ്ങൾക്കു  മുൻപ് കഞ്ചാവ്  വില്പന ചെയ്ത  3 ആളുകളെ എക്സൈസ്  പിടികൂടിയിരുന്നു. അതിനു  ശേഷം  കാര്യമായ  പരിശോധനകൾ  ഒന്നും  തന്നെ  നടക്കുന്നില്ല, വാളാട്  ടൌൺ  പകലെന്നോ  രാത്രിയെന്നോ  ഇല്ലാതെ  കഞ്ചാവ് , മദ്യം എന്നിവ  സുലഭമായി  കിട്ടുന്ന സ്ഥലമായി മാറിയിട്ടുണ്ട്. ആവശ്യക്കാർ  സ്റ്റോക്കിസ്റ്റുമാരുടെ  വീട്ടിൽ  പോയി  മദ്യം  വാങ്ങിക്കുന്ന  അവസ്ഥവരെ  എത്തി  നിൽക്കുന്നുണ്ട്. കഞ്ചാവ്  ചെടി  കണ്ടെത്തി എന്ന് അറിയിച്ചതിനെ  തുടർന്ന്  തലപ്പുഴ പോലീസും  എക്സൈസും  സ്ഥലത്തത്തി ചെടി പിഴുതെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *