May 18, 2024

കുറുക്കൻമൂലയും സ്മാർട്ടായി.

0
Img 20190724 Wa0296.jpg
പൊതു വിദ്യാലയങ്ങള്‍ എല്ലാം ഹൈടെക്കാകുന്നതിന്റെ ഭാഗമായി കുറുക്കന്‍മൂല ഗവ എല്‍ പി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനവും യൂണിഫോം , തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ വിതരണവും നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്ന ചടങ്ങ് മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രവീജ് വി ആര്‍  ഉദ്ഘാടനം നിര്‍വ്വഹിച്ചു. വയനാട് സബ്കലക്ടര്‍ എന്‍ എസ് കെ ഉമേഷ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി. കര്‍ണാടക പാവഗഡ ശ്രീരാമകൃഷ്ണ മിഷനും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി ഫോര്‍ എഡുക്കേഷനും നല്‍കിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് രക്ഷാകര്‍തൃസമിതി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം കൈറ്റ് ജില്ലാ കോഓര്‍ഡ്‌നേറ്റര്‍ വി ജെ തോമസ് നിര്‍വ്വഹിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള തയ്ച്ച കൈത്തറി യൂണിഫോം വിതരണം ബി പി ഒ ഷിബു എ കെ നടത്തി. മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാ ദേവി എം കെ ക്യൂ ആര്‍ കോഡ് വച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം നടത്തി . പി ടി എ പ്രസിഡന്റ് കെ വി ഉണ്ണി, മുന്‍ ബി പി ഒ കെ സത്യന്‍, സ്‌കൂള്‍ ലീഡര്‍ വിജില വിനോദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ പ്രധാനാധ്യാപിക എസ് സത്യവതി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് രാജി കെ കുര്യാക്കോസ് നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *