May 4, 2024

ബി.എഡ്. സ്പോട്ട് അഡ്‌മിഷൻ നാളെ

0

 
കണിയാമ്പറ്റ: ബി.എഡ് സെന്ററിൽ ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലും ലക്ഷദ്വീപ് ക്വാട്ടയിൽ മലയാള വിഭാഗത്തിലും ബി.എഡിന്റെ സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന പ്രസ്തുത വിഭാഗത്തിൽപെട്ട കേപ് രജിസ്ട്രേഷൻ ഉള്ള വിദ്യാർഥികൾ ശനിയാഴ്ച 12- നകം സെന്ററിലെത്തി പ്രവേശനം നേടണം. പ്രസ്തുത വിഭാഗത്തിലെ വിദ്യാർഥികളുടെ അഭാവത്തിൽ ജനറൽ കാറ്റഗറിയിൽ പെട്ടവരെ പരിഗണിക്കും . ഒഴിവുകൾ തരം മാറ്റുന്ന പക്ഷം ബന്ധപ്പെട്ട വിഷയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രവേശന റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *