അധ്യാപക ലോകം പ്രതിഭോത്സവം സംഘടിപ്പിച്ചു
മാനന്തവാടി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.) സംഘടിപ്പിക്കുന്ന അധ്യാപക ലോകം പ്രതിഭോത്സവം സംഘടിപ്പിച്ചു. മാനന്തവാടി ഗവ.യൂ.പി.സ്കൂളിൽ നടന്ന മത്സരത്തിന്റെ ജില്ല തല ഉദ്ഘാടനം കെ.എസ്.ടി.എ.സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.എ.ദേവകി നിർവഹിച്ചു. സ്കൂൾ തല മത്സരത്തിൽ വിജയിച്ച എൽ.പി. വിഭാഗത്തിലെ കുട്ടികളാണ് പഞ്ചായത്ത് തല മത്സരത്തിൽ പങ്കെടുത്തത്. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും മത്സരം സംഘടിപ്പിച്ചു.സബ് ജില്ല തല മത്സരങ്ങൾ ആഗസ്റ്റ് 3 ശനിയാഴ്ച സംഘടിപ്പിക്കും. മാനന്തവാടിയിൽ നടന്ന പരിപാടിയിൽ കെ.എസ്.ടി എ ജില്ല പ്രസിഡണ്ട് പി.ജെ.സെബാസ്റ്റ്യൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഗവ.യൂ.പി.സ്കൂൾ ഹെഡ്മാസ്റ്റർ പി.ടി സുഗതൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സബ് ജില്ല സെക്രട്ടറി കെ.ബി.സിമിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സബ് ജില്ല പ്രസിഡണ്ട് എൻ.ജെ.ജോൺ അദ്ധ്യക്ഷതയും, കെ.ശില്പ നന്ദിയും പറഞ്ഞു. ജയന്തി പരിപാടിക്ക് നേതൃത്വം നൽകി.
തൊണ്ടർനാട് കേന്ദ്രം എൻ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. വി.എസ്.അഭിലാഷ് ക്വിസ് മാസ്റ്ററായി, വെള്ളമുണ്ടയിൽ എ.പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എം.പി.മനോജ് നേതൃത്വം നൽകി. എടവകയിൽ ജി.എൽ.പി.എസ്. പള്ളിക്കൽ ഹെഡ്മാസ്റ്റർ സവിതമ്മ മാത്യു ഉദ്ഘാടനം ചെയ്തു.എൻ.പി.കുര്യൻ, ശശി പി.കെ.,വി.എം.സന്തോഷ് നേതൃത്വം നൽകി.തവിഞ്ഞാലിൽ വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെബിൻ വി.എസ്., ജി.പി.ഷീജ എന്നിവർ നേതൃത്വം നൽകി കാട്ടിക്കുളം എം.ടി.മാത്യു ഉദ്ഘാടനം ചെയ്തു രശ്മി വി.എസ്, ജയറാം, സിനി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. പനമരത്ത് പ്രിൻസിപ്പൾ എം.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.സി.വൽസല, എം.കെ.രമേശ് കുമാർ എന്നിവർ നേതൃത്വം നൽകി.




Leave a Reply