August 15, 2026

പദ്ധതി നിർവ്വഹണത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനം

0
IMG_20190727_153447.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി.പദ്ധതി നിർവ്വഹണത്തിൽ വയനാട്  ജില്ലയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനം.
2018-19 വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ പ്ലാൻ ഫണ്ടിൽ ലഭ്യമായ തുകയിൽ 87.46 ശതമാനം ചിലവഴിച്ചാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയത്.
ഏറ്റവും കൂടുതൽ തുക ചിലവഴിച്ചതിനുള്ള ജില്ലാ പ്ലാനിങ്ങ് കമ്മറ്റിയുടെ അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമയിൽ നിന്നും  മാനന്തവാടി വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ കമർ ലൈല ഏറ്റു വാങ്ങി.
ചടങ്ങിൽ ജില്ലാ കലക്ടർ ആർ.അജയകുമാർ, മാനന്തവാടി ബ്ലോക്ക് ജി.ഇ.ഒ. പ്രിൻസ്, എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *