May 30, 2026

കല്‍പ്പറ്റയില്‍ എത്തുന്നവർ ശ്രദ്ധിക്കണം.: ആഗസ്റ്റ് ഒന്ന് മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കും.

0
IMG-20190730-WA0365.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ ആഗസ്റ്റ് ഒന്ന്    മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കും. ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാനപ്രകാരമാണ് പരിഷ്‌കരണം നടപ്പാക്കുന്നതെന്ന് നഗരസഭ ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
* രാവിലെ ഒമ്പത് മുതല്‍ 11 വരെയും വൈകുന്നേരം 3.30 മുതല്‍ ആറ് വരെയും ചരക്കുവാഹനങ്ങള്‍ക്ക് ടൗണില്‍ പ്രവേശനമില്ല. 
* ദീര്‍ഘദൂര ബസുകള്‍ ബൈപാസിലൂടെ പുതിയ സ്റ്റാന്‍ഡിലെത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യണം.
* എല്ലാ ബസുകളും എല്ലാ സമയത്തും പുതിയ ബസ്സ്റ്റാന്‍ഡിനകത്ത് പ്രവേശിക്കണം. പുതിയ ബസ്സ്റ്റാന്‍ഡിന്റെ പ്രവേശന ഭാഗത്ത് ആളെ ഇറക്കുകയും കയറ്റുകയും ചെയ്യാന്‍ പാടില്ല.
* സ്റ്റോപ്പുകളില്‍ നിന്നല്ലാതെ ടൗണില്‍ നിര്‍ത്തി ആളെ എടുക്കരുത്.
*ആനപ്പാലം ജംഗ്ഷനിലും ബൈപാസില്‍ നിന്നും ലിയോ ആശുപത്രിയിലേക്കുള്ള പാതയും വണ്‍വേ ആയിരിക്കും.
* മാനന്തവാടി, ബത്തേരി ഭാഗത്തു നിന്നും വരുന്ന ബസുകള്‍ പഴയ ബസ്സ്റ്റാന്‍ഡിന് പുറത്ത് നിര്‍ത്തി ആളെ ഇറക്കണം.
* പടിഞ്ഞാറത്തറ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ക്ക് എന്‍എംഡിസി യുടെ തുടക്കത്തില്‍ ആളെ ഇറക്കാം.
* മേപ്പാടി, വൈത്തിര ഭാഗത്തു നിന്നും വരുന്ന ലോക്കല്‍ ബസുകള്‍ക്ക് ടൗണില്‍ ചെറിയ പള്ളിക്കു സമീപം ആളെ ഇറക്കാം.
* രാജധാനി ജ്വല്ലറിക്ക് മുന്‍വശം നാല് ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്ക് ചെയ്യാം. 
* ബത്തേരി ഭാഗത്തേക്ക് പോകുകയും വരികയും ചെയ്യുന്ന ബസുകള്‍ കൈനാട്ടി ജനറല്‍ ആശുപത്രിക്ക് സമീപം ആശുപത്രി ഓഫീസ് കെട്ടിടത്തിന് മുന്നിലെ പ്രവേശന കവാടത്തിനടുത്ത് നിര്‍ത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യണം.
* മാനന്തവാടി ഭാഗത്തേക്ക് പോകുകയും വരികയും ചെയ്യുന്ന ബസുകള്‍ കൈനാട്ടി ജനറല്‍ ആശുപത്രി ഡിഇഐസി ബ്ലോക്കിന് സമീപം നര്‍ത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യണം.
* പള്ളിത്താളെ, ടൗണ്‍ ഹാള്‍ റോഡുകളിലും മൈതാനി, എമിലി ജംഗ്ഷനുകളിലും വാഹന പാര്‍ക്കിംഗ് നിരോധിച്ചു.
* കനറാ ബാങ്കിന് സമീപം ബത്തേരി, മാനന്തവാടി ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ഓട്ടോ സ്റ്റാന്‍ഡിന് തൊട്ടുപിറകിലായി നിര്‍ത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യണം.
* പഴയ ബസ്സ്റ്റാന്‍ഡിനുള്ളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
തുടങ്ങിയവയാണ് ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാനപ്രകാരം നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കരണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *