കൽപ്പറ്റ വെള്ളാരംകുന്നിലെ ക്രിസ്തുരാജ സ്കൂളിലേക്ക് എം.എസ്.എഫ്. മാർച്ച് നടത്തി ഉപരോധിച്ചു
കൽപ്പറ്റ:
ഫീസടച്ചിലെന്ന കാരണം പറഞ്ഞ് ഇരുപതോളം വരുന്ന രണ്ടാം ക്ലാസ് വിദ്യാർഥികളെ പുറത്തു നിർത്തിയ കൽപ്പറ്റ വെള്ളാരംകുന്നിലെ ക്രിസ്തുരാജ സ്കൂളിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി ഉപരോധിച്ചു.
മൂന്നു സെമസ്റ്ററുകളായാണ് ഒരു അദ്ധ്യായന വർഷത്തിൽ സ്വകാര്യ സ്കൂളുകളിൽ ഫീസ് അടയ്ക്കേണ്ടത്.എന്നാൽ ഈ വർഷം രണ്ടു മാസം മാത്രം പിന്നിട്ടുമ്പോയാണ് ഇതെന്നുമില്ലതെ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കാതെ പുറത്തു നിർത്തി അധികൃതരുടെ ക്രൂരത.ഇതിനെതിരെ എംഎസ്എഫ് ബാലവകാശ കമ്മീഷനും,മനുഷ്യാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രികുമടക്കം പരാതി നൽകി.ജില്ലാ പ്രസിഡന്റ് പി. പി .ഷൈജൽ ഉദ്ഘാടനം ചെയ്തു.ഷംസീർ ചോലക്കൽ,ഷമീർ ഒടുവിൽ,ഫഹമിദ ഷെറിൻ എന്നിവർ സംസാരിച്ചു.
സൽമാൻ ഫാരിസ്,അമീൻ ഫവാസ്,ഷിബ് ലി പൊഴുതന,അനസ്,ആഷിഖ്,ഷാദിൽ എന്നിവർ നേതൃത്വം നൽകി.





Leave a Reply