നിയമം കാറ്റിൽ പറത്തി വയനാട് ചുരത്തിൽ കാർ ഡിക്കിയിൽ കാൽ പുറത്തിട്ട് യുവാക്കളുടെ സാഹസിക യാത്ര

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ:
ചുരത്തിലെ സാഹസികയാത്ര നടത്താൻ ഉപയോഗിച്ച കാറിന്റെ ഉടമക്കെതിരെമോട്ടോർ വാഹന വകുപ്പിന്റെ നടപടി. മതിയായ രേഖകളുമായി കോഴിക്കോട് ആർടിഓ ഓഫീസിൽ ഹാജരാകാൻ ഉടമയ്ക്ക് നിർദേശം നൽകി. കാർ പേരാമ്പ്ര സ്വദേശി ഷഫീറിന്റെതാണ്. ലൈസൻസ് റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ്.
ഇന്നലെ രാത്രിയാണ് കാർ ഡിക്കിയിൽ നിന്ന് കാൽ പുറത്തിട്ട് വയനാട് ചുരത്തിൽ യുവാക്കളുടെ സാഹസിക യാത്ര നടത്തിയത്. ഡിക്കി തുറന്ന് അപകടപരമായ രീതിയിൽ സഞ്ചരിക്കുകയും രണ്ട് പേർ അതിലിരുന്ന് പ്രകോപനപരമായ രീതിയിൽ ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തം.
ചുരത്തിൽ വലിയ തോതിൽ അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ് യുവാക്കൾ ഇത്തരത്തിൽ വണ്ടി അമിതവേഗതയിൽ ഓടിച്ചത്. വണ്ടിയുടെ പിന്നിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് വീഡിയോ എടുത്തിരിക്കുന്നത്. അതിവേഗത്തിൽ സഞ്ചരിക്കുന്ന കാർ കെഎസ്ആർടിസി ബസിടക്കം നിരവധി വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് കടന്ന് പോകുന്നതും വീഡിയോയിൽ കാണാം.കെഎൽ31സി7367 രജിസ്‌ട്രേഷനുള്ള കാറാണ് നിയമം ലംഘിച്ച് സാഹസിക പ്രകടനം നടത്തിയത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *