April 27, 2024

വയനാട് മെഡിക്കൽ കോളേജ്: 12-ന് യു.ഡി.കലക്ട്രേറ്റ് മാർച്ച്

0
Img 20191202 Wa0106.jpg
വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ ശക്തമായ സമരം നടത്താൻ യുഡിഎഫ് ഒരുങ്ങുന്നു. മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന ആവശ്യവുമായാണ് യു ഡി എഫ് സമരം ശക്തമാക്കുന്നത്. സൗജന്യമായി ലഭിച്ച ഭൂമി സർക്കാരിന്റെ കയ്യിൽ ഉണ്ടായിട്ടും വലിയ വില നൽകി മറ്റൊരു ഭൂമി വാങ്ങേണ്ടതില്ലന്നാണ് യുഡിഎഫ് നിലപാട്. ഈ ആവശ്യമുന്നയിച്ച് ഡിസംബർ 12 ന് കളക്ടറേറ്റിലേക്ക് യു ഡി.എഫ് മാർച്ച് നടത്തും. 
വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ ഭൂമിയിൽ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് യുഡിഎഫ് ശക്തമായ സമരത്തിന് തയ്യാറെടുക്കുന്നത്. സർക്കാറിന് സൗജന്യമായി ലഭിച്ച 50 ഏക്കർ ഭൂമി ഉണ്ടായിരിക്കെ ചൂണ്ടലിൽ ഭൂമി വില കൊടുത്തു വാങ്ങുന്ന അതിനെതിരെയാണ് യുഡിഎഫ് ജില്ലാ കമ്മിറ്റി ഈ രംഗത്ത് വന്നത്. 2015 അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിടുകയും തുടർന്നു വന്ന എൽഡിഎഫ് സർക്കാർ റോഡ് നിർമ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ പ്രളയത്തെ തുടർന്ന് നടത്താത്ത പഠനത്തിന് അടിസ്ഥാനത്തിലാണ് സർക്കാർ ഭൂമി ഉപേക്ഷിച്ച് എന്നാണ് യുഡിഎഫിനെ ആരോപണം. വയനാടൻ ഒപ്പം മെഡിക്കൽ കോളേജ് അനുവദിച്ച് മറ്റുജില്ലകളിൽ മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ചു. വയനാട്ടിൽ മാത്രം ഇപ്പോഴും ഭൂമി അന്വേഷിച്ചു നടക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. 
വയനാട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഡിസംബർ 12 ന് കളക്ടറേറ്റിലേക്ക് യുഡിഎഫ് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *