എ.പി.കേശവേട്ടന്‍ സംഘപരിവാറിന്റെ ജീവിച്ചിരുന്ന ആദര്‍ശമൂര്‍ത്തിയായിരുന്നുവെന്ന്.ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് വി.ഗോപാലന്‍കുട്ടി മാസ്റ്റര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കല്‍പ്പറ്റ: എ.പി.കേശവേട്ടന്‍ സംഘപരിവാറിന്റെ ജീവിച്ചിരുന്നആദര്‍ശമൂര്‍ത്തിയായിരുന്നുവെന്ന്.ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് വി.ഗോപാലന്‍കുട്ടി മാസ്റ്റര്‍.കല്‍പ്പറ്റയില്‍ നടന്ന എ.പി.കേശവന്‍കേശവന്‍നായര്‍ അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ വയനാട്ടിലെ എണ്ണപ്പെട്ട ആദ്യകാല പ്രവര്‍ത്തകരിലൊരാളെയാണ് എ.പി. കേശവന്‍നായരുടെ നിര്യാണത്തോടെ നഷ്ടമായത്. വയനാട്ടില്‍ സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ജില്ലാ സംഘചാലകായി അദ്ദേഹം പ്രവര്ത്തിച്ചു.വയനാട്ടിലെ കാര്‍ഷിക രംഗത്തെ പുരോഗതിക്കും കാപ്പികര്‍ഷകരുടെ ഉന്നമനത്തിനുമായി നിലകൊണ്ട വ്യക്തിയായിരുന്നു കേശവന്‍നായര്‍. സംശുദ്ധമായ വ്യക്തിജീവിതം കൊണ്ടും വിപുലമായ സൗഹൃദങ്ങള്‍ക്കൊണ്ടും പൊതുരംഗത്ത് നിലയുറപ്പിച്ച കേശവന്‍നായര്‍ സാധാരകണക്കാരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.അദ്ദേഹത്തിന്റെ വിയോഗത്തിലുണ്ടായ തീരാ ദു:ഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു
പരിപാടിയില്‍.എം.എല്‍.എ.സി.കെ.ശശീന്ദ്രന്‍ ,പി. ഗഗാറിന്‍, വിജയന്‍ ചെറുകര, കെ.മൊയ്തീന്‍ കുട്ടി, എന്‍.ഒ.ദേവസ്സി, ഏച്ചോം ഗോപി ,പി.എം.ശിവരാമന്‍, കെ.സദാനന്ദന്‍, എം.എം.ദാമോദരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .പള്ളിയറ രാമന്‍ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം ദേശീയ കാര്യകാരി സദസ്യന്‍ എസ് സേതുമാധവന്‍, സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍,രാഷ്ട്രീയ സ്വയംസേവക സംഘംപ്രാന്ത കാര്യവാഹ് വി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തീയ അധികാരികളായ എ.എം.കൃഷ്ണന്‍, വി.ഉണ്ണികൃഷ്ണന്‍, ഒ.കെ.മോഹനന്‍, വിഭാഗ് പ്രചാരക് വി.ഗോപാലകൃഷ്ണന്‍, വിഭാഗ്കാര്യവാഹ് ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.ചന്ദ്രശേഖരന്‍,ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ മാസ്റ്റര്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ഗംഗാധരന്‍, ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്‍, വി.വി.രാജന്‍, പളളിയറ രാമന്‍,പി.രഘുനാഥ്,സജി ശങ്കര്‍,കൂട്ടാറ ദാമോദരന്‍,കെ.മോഹന്‍ദാസ്,പി.ജി.ആനന്ദ്കുമാര്‍,കെ.ബി.മദന്‍ലാല്‍,ഡോ.പി.നാരായണന്‍ നായര്‍ തുടങ്ങി സമൂഹത്തിലെ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *