April 19, 2024

വിജയത്തിന് കഠിനാധ്വാനവും ആസ്വാദനവും അനിവാര്യം :സബ് കലക്ടർ വികൽപ് ഭരദ്വാജ്

0
Img 20191203 Wa0371.jpg
 
മാനന്തവാടി: ഏത് കോഴ്സിൽ ചേർന്നുവെന്നോ ഏതു വിഷയം പഠിക്കുന്നുവെന്നതോ അല്ല ആസ്വദിച്ചു പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയെന്നതുമാണ് ഉന്നതിയിലെത്താനുള്ള മാർഗ്ഗമെന്ന് മാനന്തവാടി സബ് കളക്ടർ വികൽപ് ഭരദ്വാജ് അഭിപ്രായപ്പെട്ടു. മാനന്തവാടി നിസ് വാകോളേജിൽ ആർട്സ് ഫെസ്റ്റ് (ഹാർമണി 2 K19) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളും അധ്യാപകരും തുടങ്ങി പ്രതീക്ഷയർപ്പിക്കുന്ന ഒരു സമൂഹം തന്നെ ഓരോ വിദ്യാർഥിയുടെ പിന്നിലുമുണ്ടെന്ന വസ്തുത പ0ന കാലത്തു തന്നെ കുട്ടികൾ ഓർക്കേണ്ടതാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. പ്രിൻസിപ്പാൾ ഹാരിസ് ബാഖവി കമ്പളക്കാട് അദ്ധ്യക്ഷനായി. മാനന്തവാടി മഹല്ല് ഭാരവാഹികളായ സി. കുഞ്ഞബ്ദുള്ള, മഞ്ചേരി ഉസ്മാൻ, കബീർ പി, അബ്ദുൽ മജീദ് മൗലവി, എ.കെ അബു ഹാജി അധ്യാപകരായ അബ്ദുറഊഫ് വാഫി, ഫഹീം തരുവണ ,ഉമ്മു സജീറ വഫിയ്യ, സജ്ന, ഹഫ്സത്ത് സംബന്ധിച്ചു ഡയറക്ടർ ആരിഫ് വാഫി സ്വാഗതവും മാനേജർ ഇബ്റാഹിം റഹ് മാനി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *