November 8, 2026

സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണ പുരോഗതി വിലയിരുത്തി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കെട്ടിട നിര്‍മ്മാണ പുരോഗതി വിലയിരുത്തി
പുല്‍പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണ പുരോഗതി വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞായിഷ, നിര്‍മിതി കേന്ദ്ര എക്‌സികുട്ടീവ് സെക്രട്ടറി സജിത്ത്, എച്ച് എം സി മെമ്പര്‍മാര്‍, എന്നിവരടങ്ങിയ സംഘമാണ്  സാമൂഹിക ആരോഗ്യ കേന്ദ്രനിര്‍മാണ പുരോഗതി പരിശോധിച്ചത്.എം.എസ്.ഡി.പി പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് പനമരം ബ്ലോക്ക് പഞ്ചായത്തില്‍പ്പെട്ട ആരോഗ്യകേന്ദത്തിന്റെ കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്ന് കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍  മെറ്റേര്‍ണിറ്റി ബ്ലോക്ക്, കുട്ടികളുടെ വാര്‍ഡ്, എക്‌സ്‌റേ, ഫാര്‍മസി, ഓപ്പറേഷന്‍ തീയറ്റര്‍, ഒ.പി ബ്ലോക്ക്, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *