July 14, 2026

ജല സംരക്ഷണവും പരിപാലനവും സംബന്ധിച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

0
training.JPG
By ന്യൂസ് വയനാട് ബ്യൂറോ
പരിശീലനം സംഘടിപ്പിച്ചു.

   കേന്ദ്ര ജലവിഭവ വകുപ്പ്, കേന്ദ്ര ഭൂജല ബോര്‍ഡ്, ജല ശക്തി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജല സംരക്ഷണവും പരിപാലനവും സംബന്ധിച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജലസുരക്ഷ കൈവരിക്കുക, ജലസംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും ആവശ്യകത പൊതുജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യത്തോ ടെയാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. പരിശീലനം  ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി.ഇസ്മയില്‍, അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം തോമസ്, ഡോ.കെ.ആര്‍. സൂര്യനാരായണന്‍, കെ.ബാലകൃഷ്ണന്‍, ഡോ.വിനയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *