November 8, 2026

സൗദിയിലേക്കും കുവൈറ്റിലേക്കും ഗാര്‍ഹിക ജോലിക്കാരെ തെരഞ്ഞെടുക്കുന്നു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
          നോര്‍ക്ക റുട്ട്‌സ് മുഖേന സൗദിയിലേക്കും കുവൈറ്റിലേക്കും ഗാര്‍ഹിക ജോലിക്കാരെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപ ശമ്പളം ലഭിക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. വിസ, വിമാനടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്‌മെന്റ് തികച്ചും സൗജന്യമാണ്. രണ്ട് വര്‍ഷമാണ് കരാര്‍ കാലാവധി. താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഫുള്‍ സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ norkadsw@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *